Type Here to Get Search Results !

Bottom Ad

ദേശീയപാത വികസനം: മേല്‍പ്പാലത്തിനായി നായന്മാര്‍മൂലയില്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി


നായന്മാര്‍മൂല: ദേശീയ പാത വികസനത്തിന്റെ നിലവിലുളള രൂപരേഖ പ്രകാരം മിനി അടിപ്പാത അനുവദിക്കപ്പെട്ടിട്ടുള്ള നായന്മാര്‍മൂലയില്‍ അടിപ്പാതക്ക് പകരം മേല്‍പ്പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല റിലേ സത്യഗ്രഹത്തിന് തുടക്കമായി. എന്‍.എ നെല്ലിക്കുന്ന് എംഎല്‍.എ ഉദ്ഘാടനം ചെയ്തു. എന്‍.എം ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി സി.ടി അഹമ്മദലി, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ്യ, എന്‍.എ അബൂബക്കര്‍ ഹാജി, എ അഹമ്മദ് ഹാജി ഖാദര്‍ പാലോത്ത്, എന്‍.യു അബ്ദുസലാം, അഷ്‌റഫ് നാല്‍ത്തടുക്ക, എ.എല്‍. മുഹമ്മദ് അസ്്‌ലം, നാസര്‍ ചാലക്കുന്ന്, ശാഫി കല്ലുവളപ്പ്, എന്‍.എ താഹിര്‍ പ്രസംഗിച്ചു.

മേല്‍പ്പാലത്തിനായി നാലു മാസങ്ങള്‍ക്കു മുമ്പ് ഇവിടെ സമരം ആരംഭിച്ചിരുന്നു. സമരത്തിന്റെ ഭാഗമായി ജനകീയ കണ്‍വന്‍ഷന്‍, ഹൈവേ മാര്‍ച്ച് എന്നിവ സംഘടിപ്പിച്ചിരുന്നു. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിയെയും ഉദ്യോഗസ്ഥരെയും കണ്ടതിനെ തുടര്‍ന്നാണ് മേല്‍പ്പാലത്തിന് പകരമായി അടിപ്പാത അനുവദിച്ചത്. അനുദിനം പതിനായിരത്തിലേറെ വിദ്യാര്‍ഥികള്‍ വന്നെത്തുന്നതും ജില്ലയിലെ തന്നെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നുമായ നായന്മാര്‍മൂലയില്‍ മേല്‍പ്പാലം മാത്രമാണ് ഏക പരിഹാരമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം.

എന്‍.എച്ച് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നായന്മാര്‍മൂല യൂണിറ്റ് നേതൃത്വത്തില്‍ സത്യഗ്രഹമിരിക്കും. ഉച്ചയ്ക്ക് മൂന്നിന് കെവിവിഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ അഹമ്മദ് ശരീഫ് സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ്് അന്‍വര്‍ പി.പി അധ്യക്ഷത വഹിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad