Type Here to Get Search Results !

Bottom Ad

കര്‍ണാടകയില്‍ മുസ്ലിംകളുടെ നാല് ശതമാനം ഒ.ബി.സി സംവരണം റദ്ദാക്കി


ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് മുമ്പ് മുസ്ലിം വിഭാഗത്തിനുള്ള 4ശതമാനം ന്യൂനപക്ഷ സംവരണം റദ്ദാക്കി കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജോലികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉള്ള സംവരണമാണ് റദ്ദാക്കിയത്. സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള മുസ്ലിങ്ങള്‍ക്ക് മാത്രമേ ഇനി സംവരണം ലഭിക്കൂ. മുസ്ലിം വിഭാഗത്തിന്റെ 4% ശതമാനം സംവരണം 2ശതമാനം വീതം വൊക്കലിംഗ, ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് വീതിച്ചു നല്‍കാനും തീരുമാനമായിട്ടുണ്ട്.

തിരഞ്ഞെടുപ്പ് അടുത്തയാഴ്ച പ്രഖ്യാപിക്കാനിരിക്കേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കര്‍ണാടകത്തിലെത്തും. ബെംഗളുരുവില്‍ കെ ആര്‍ പുരം മുതല്‍ വൈറ്റ് ഫീല്‍ഡ് വരെയുള്ള മെട്രോ പാത മോദി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കുറച്ച് ദൂരം പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അടക്കമുള്ള പ്രമുഖര്‍ മെട്രോയില്‍ സഞ്ചരിക്കും. എന്നാല്‍ പണി പൂര്‍ത്തിയാകുന്നതിന് മുമ്പ് തിരക്കിട്ട് ഉദ്ഘാടനം തീര്‍ക്കുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. രാവിലെ ചിക്‌ബെല്ലാപൂരില്‍ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജും മോദി ഉദ്ഘാടനം ചെയ്യുന്നുണ്ട്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയായ വിജയ് സങ്കല്‍പ് അഭിയാനിലും മോദി പങ്കെടുക്കും

Post a Comment

0 Comments

Top Post Ad

Below Post Ad