തുടര്‍ച്ചയായി എട്ടാം ദിനവും വിഷപ്പുക ശ്വസിച്ച് കൊച്ചി; ശ്വാസകോശ രോഗങ്ങള്‍ കൂടുന്നു
10:18:00
0
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീ ഇതുവരെ പൂര്‍ണമായും അണയ്ക്കാന്‍ സാധിക്കാത്തതിനാല്‍ തുടര്‍ച്ചയായി എട്ടാം ദിനവും വിഷപ്പുകയില്‍ മുങ്ങി കൊച്ചി. ബ്രഹ്‌മപുരം തീപിടുത്തമുണ്ടായി ഒരാഴ്ച പിന്നിടുമ്പോള്‍ കൊച്ചിക്കാര്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുടെ പിടിയില്‍ ആകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശ്വാസകോശ രോഗങ്ങള്‍ ബാധിച്ച് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ശ്വാസകോശരോഗങ്ങള്‍, ജലദോഷം, തൊലി പുറമെയുള്ള എരിച്ചില്‍ എന്നിങ്ങനെയുള്ള രോഗാവസ്ഥയുമായി ചികിത്സ തേടുന്നവരുടെ എണ്ണത്തിലാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
കടവന്ത്ര, വൈറ്റില, മരട്, പനമ്പള്ളി നഗര്‍ മേഖലകളില്‍ പുക അതിരൂക്ഷമാണ്. പുക ഇങ്ങനെ തുടര്‍ന്നാല്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഡയോക്‌സിന്‍ അടക്കമുള്ള മാരകമായ രാസസംയുക്തങ്ങള്‍ അടങ്ങിയ പുകയാണ് ഏട്ട് ദിവസമായി കൊച്ചിയില്‍ പരക്കുന്നത്.
മാലിന്യക്കൂമ്പാരത്തിന്റെ അടിയില്‍ നടക്കുന്നത് ഓക്‌സിജന്റെ അഭാവത്തിലുള്ള എയ്‌നറോബിക് ഡി കമ്പോസിഷന്‍ ആയിരിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതില്‍ നിന്ന് പുറത്തേക്ക് വരുന്ന വാതകങ്ങളില്‍ മീഥേന്‍ ഗ്യാസ് ഉണ്ടാവുന്നതിനാല്‍ ഒരിക്കല്‍ തീ പിടിച്ചാല്‍ അണയ്ക്കുക പ്രയാസമാണ്.
Post a Comment
0 Comments