Type Here to Get Search Results !

Bottom Ad

'അയോഗ്യനാക്കപ്പെട്ട എം.പി'; ട്വിറ്റര്‍ ബയോ തിരുത്തി രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ട്വിറ്റര്‍ ബയോ തിരുത്തി രാഹുല്‍ ഗാന്ധി. ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ടില്‍ പേരിന് താഴെ മെമ്പര്‍ ഓഫ് പാര്‍ലമെന്റ് എന്നത് മാറ്റി 'ഡിസ്‌ക്വാളിഫൈഡ് എം.പി' എന്നാണ് ചേര്‍ത്തിരിക്കുന്നത്. മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ സൂറത്ത് കോടതി രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്. എല്ലാ കള്ളന്‍മാര്‍ക്കും എങ്ങനെയാണ് മോദിയെന്ന് പേര് വരുന്നത് എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

തനിക്കെതിരെ എന്ത് നടപടി വന്നാലും നിലപാടില്‍നിന്ന് പിന്നോട്ട് പോകില്ലെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് താന്‍ ചോദിച്ചത്. അദാനിയുടെ ഷേല്‍ കമ്പനിയില്‍ 20,000 കോടി നിക്ഷേപിച്ചതാരാണെന്ന് വ്യക്തമാക്കണം. ഒരിക്കലും ആരോപണങ്ങളില്‍നിന്ന് പിന്നോട്ടില്ല. മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad