യുഎസിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യവെ നടന് കുത്തേറ്റു. പഞ്ചാബി- ബോളിവുഡ് നടന്‍ അമന്‍ ധലിവാളിന് ആണ് കുത്തേറ്റത്. ജിമ്മിലുള്ള സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായി. അജ്ഞാതനായ ഒരാള്‍ ജിമ്മിലേക്ക് വന്ന് നടനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്ന.
ജിമ്മിലുള്ളവരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്ന രംഗങ്ങളും വീഡിയോയിലുണ്ട്. ഒന്നിലധികം മുറിവുകള്‍ നടന് സംഭവിച്ചിട്ടുണ്ട്. യുഎസിലെ 3685 ഗ്രാന്‍ ഒയാക്‌സിലുള്ള പ്ലാനറ്റ് ഫിറ്റ്‌നസ് ജിമ്മിലാണ് രാവിലെ 9.20 ഓടെ ആക്രമണം നടന്നത്.
നടനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാന്‍ഡേജുകള്‍ കൊണ്ട് മൂടി നടന്റെ ചിത്രം ആശുപത്രി പുറത്തു വിട്ടിട്ടുണ്ട്. നടന് നിരവധി തവണ കുത്തേറ്റിട്ടുണ്ട്. നടന്റെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Post a Comment
0 Comments