കാസര്‍കോട്: ഓണ്‍ലൈന്‍ ഗെയിമില്‍ കുരുങ്ങി ഭര്‍തൃമതി നാടുവിട്ടു. കരിന്തളം ബിരിക്കുളത്തെ 21കാരിയെയാണ് വെള്ളിയാഴ്ച രാവിലെ മുതല്‍ കാണാതായത്. അമ്മങ്ങോട്ടെ സ്വന്തം വീട്ടില്‍ താമസിക്കുന്ന യുവതി ഒമ്പതരയോടെ കാസര്‍കോട്ടെ മൗലവി ബുക്ക് സ്റ്റാളിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ നേരെ വൈകിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാവ് ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് ആദൂര്‍ എസ്ഐ മധുസൂദനന്‍ മടിക്കൈയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. യുവതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ യുവതി എഴുതിവെച്ച കത്ത് പോലീസ് കണ്ടെടുത്തു. താന്‍ ആരുടേയും കൂടെ പോകുന്നതല്ലെന്നും കൂടുതല്‍ സന്തോഷത്തോടെ ജീവിക്കാന്‍ വേണ്ടിയാണ് നാടുവിടുന്നതെന്നും കത്തിലുണ്ട്. ഡയറി പരിശോധിച്ചപ്പോള്‍ ഡിടിഎസ് എന്ന ഓണ്‍ലൈന്‍ ഗെയിമിന് അടിമയാണെന്നും കണ്ടെത്തി.
ഇതാണ് നാടുവിടാന്‍ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. സൈബര്‍ സെല്‍ അന്വേഷണത്തില്‍ യുവതി മംഗളൂരുവിലുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്.
Post a Comment
0 Comments