Type Here to Get Search Results !

Bottom Ad

യു.എ.ഇയിലേക്ക് കുടുംബാംഗങ്ങള്‍ക്ക് ടൂറിസ്റ്റ് വിസ; ഓരോരുത്തര്‍ക്കും ഇനി അപേക്ഷ വേണ്ട


ദുബൈ: കുടുംബാംഗങ്ങളെ ടൂറിസ്റ്റ് വിസയില്‍ യു.എ.ഇയിലേക്ക് എത്തിക്കാന്‍ ഓരോരുത്തര്‍ക്കും ഇനി പ്രത്യേകം അപേക്ഷ വേണ്ട. കുടുംബത്തിന് സംഘമായി അപേക്ഷിക്കാവുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി) അനുവദിച്ചുതുടങ്ങി. ഇതിന്‍റെ അപേക്ഷക്ക് ഐ.സി.പി വെബ്സൈറ്റിലാണ് സൗകര്യം. സന്ദര്‍ശനത്തിന് എത്തുന്നത് ഒരുമിച്ചാണെങ്കിലാണ് ഈ രീതിയില്‍ അപേക്ഷിക്കാന്‍ കഴിയുക.'

അപേക്ഷിക്കേണ്ട വിധം

അപേക്ഷക്ക് ഒരു കളര്‍ ഫോട്ടോ, പാസ്പോര്‍ട്ട് കോപ്പി, സാധുവായ മെഡിക്കല്‍ ഇന്‍ഷുറന്‍സ്, യു.എ.ഇയില്‍നിന്ന് മടക്ക ടിക്കറ്റ്, 4000 ഡോളര്‍ (ഏകദേശം 14,700 ദിര്‍ഹം) ബാങ്ക് ബാലന്‍സുള്ള ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്‍റ്, താമസസ്ഥലത്തിന്‍റെ രേഖ(ഹോട്ടലോ താമസസ്ഥല വിലാസമോ മതിയാകും) എന്നിവയാണ് അപേക്ഷക്കൊപ്പം സമര്‍പ്പിക്കേണ്ടത്. ഐ.സി.പി വെബ്‌സൈറ്റ് അനുസരിച്ച്‌, വിസ നിരക്ക് 750 ദിര്‍ഹമാണ്. 3,025 ദിര്‍ഹം സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കണം.

നേരേത്ത കുടുംബങ്ങള്‍ക്ക് വിനോദസഞ്ചാരം, ചികിത്സ, രോഗിയോടൊപ്പം അനുഗമിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് ഗ്രൂപ് വിസ അനുവദിക്കുമെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി)യാണ് ഇക്കാര്യം അറിയിച്ചത്. സ്മാര്‍ട്ട് ചാനലുകളിലൂടെ ലഭ്യമാകുന്ന വിസ, എന്‍ട്രി പെര്‍മിറ്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട 15 സേവനങ്ങള്‍ അപ്‌ഡേറ്റ് ചെയ്തത് അറിയിച്ചാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.നിലവില്‍ വ്യക്തിപരമായി അപേക്ഷിക്കുന്നവര്‍ക്കാണ് വിസ ലഭിക്കുന്നത്.
ഏജന്‍റുമാര്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക് ഈ സൗകര്യം ലഭിക്കുന്നില്ല.
വിസക്ക് ട്രാവല്‍ ഏജന്‍സികള്‍ക്ക് ക്വാട്ടയും അനുവദിച്ചിട്ടില്ല.
പ്രവാസി കുടുംബങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടും

സവിശേഷത

അഞ്ചുവര്‍ഷ കാലാവധിയുള്ള വിസയാണിത്

18 വയസ്സില്‍ കുറഞ്ഞ പ്രായമുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്കാണ് അനുവദിക്കുക

90 ദിവസം വരെ തുടര്‍ച്ചയായി യു.എ.ഇയില്‍ താമസിക്കാം

വര്‍ഷത്തില്‍ 180 ദിവസത്തേക്ക് നീട്ടാം
Tags

Post a Comment

0 Comments

Top Post Ad

Below Post Ad