കാസര്‍കോട്: പത്തു വയസുകാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പനത്തടി ബളാന്തോട് ചാമുണ്ഡിക്കുന്ന് സ്വദേശി പ്രഭാകരന്റെ മകന്‍ അര്‍ജുന്‍ എന്ന കണ്ണനെ (10)യാണ് കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. പനത്തടി ഗവ. ഹൈസ്‌കൂളില അഞ്ചാംതരം വിദ്യാര്‍ഥിയാണ്. ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം. മാതാവ് വിനീത വൈകിട്ട് അടുത്തുള്ള മാതാവ് വീട്ടില്‍ പോയി തിരിച്ചെത്തിയപ്പോഴാണ് കളിക്കാന്‍ പോയ കുട്ടിയെ കാണാതായ വിവരം അറിയുന്നത്.
തുടര്‍ന്ന് പരിസരവാസികളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധങ്ങള്‍ക്ക് വിട്ടു നല്‍കും. രാജപുരം പോലീസും സ്ഥലത്തെത്തിയിരുന്നു. ദേവിക പ്രഭാകര്‍, മഹേശ്വര്‍ പ്രഭാകര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Post a Comment
0 Comments