കാസര്‍കോട്: കാസര്‍കോട്ടെ സ്വകാര്യ ആശുപത്രി പരിസരത്തെ കിണറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കറന്തക്കാട് അശ്വനി നഗറിലെ മല്ല്യ ആശുപത്രി പരിസരത്തെ കിണറ്റിലാണ് 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം വെള്ലത്തില്‍ പൊങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസരത്തെ വീട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് ആള്‍മറയുള്ള കിണറ്റില്‍ മൃതദേഹം കാണപ്പെട്ടത്. കിണറില്‍ ഇലകളും മറ്റും വീഴാതിരിക്കാന്‍ നെറ്റ് കൊണ്ട് മൂടിയിരുന്നു. വല നീങ്ങിയ നിലയില്‍ കണ്ടാണ് കിണര്‍ പരിശോധിച്ചത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഴുകിയ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ പൊലീസിനെ സഹായിക്കാറുള്ള ഫാറൂഖ് എന്നയാളെത്തി ഉച്ചയ്ക്ക് 12 മണിയോടെയാണ് പുറത്തെടുത്തത്.
കാസര്‍കോട്ടെ സ്വകാര്യ ആശുപത്രി പരിസരത്തെ കിണറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
13:47:00
0
കാസര്‍കോട്: കാസര്‍കോട്ടെ സ്വകാര്യ ആശുപത്രി പരിസരത്തെ കിണറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കറന്തക്കാട് അശ്വനി നഗറിലെ മല്ല്യ ആശുപത്രി പരിസരത്തെ കിണറ്റിലാണ് 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം വെള്ലത്തില്‍ പൊങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസരത്തെ വീട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് ആള്‍മറയുള്ള കിണറ്റില്‍ മൃതദേഹം കാണപ്പെട്ടത്. കിണറില്‍ ഇലകളും മറ്റും വീഴാതിരിക്കാന്‍ നെറ്റ് കൊണ്ട് മൂടിയിരുന്നു. വല നീങ്ങിയ നിലയില്‍ കണ്ടാണ് കിണര്‍ പരിശോധിച്ചത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഴുകിയ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ പൊലീസിനെ സഹായിക്കാറുള്ള ഫാറൂഖ് എന്നയാളെത്തി ഉച്ചയ്ക്ക് 12 മണിയോടെയാണ് പുറത്തെടുത്തത്.
Post a Comment
0 Comments