ന്യൂഡല്‍ഹി: യു.പി.ഐ സേവനങ്ങള്‍ ഏപ്രില്‍ മാസം മുതല്‍ പൂര്‍ണമായും സൗജന്യമായിരിക്കില്ലെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ് (എന്‍.പി.സി.ഐ). എന്നാല്‍ യു.പി.ഐ സേവനം ഉപയോഗിക്കുന്ന എല്ലാവരെയും പുതിയ ഫീ സംവിധാനം ബാധിക്കില്ല. അക്കൗണ്ടില്‍ നിന്നും മുന്‍കൂറായി പണമടച്ച് ഉപയോഗിക്കേണ്ട വാലറ്റ് സംവിധാനത്തിനായിരിക്കും ട്രാന്‍സാക്ഷന്‍ ഫീ നല്‍കേണ്ടത്. കച്ചവടക്കാരായ ഉപയോക്താക്കളില്‍ നിന്നാണ് ഏപ്രില്‍ മാസം മുതല്‍ ഫീ ഈടാക്കുന്നത്.
എന്‍.പി.സി.ഐയുടെ പുതിയ ഉത്തരവ് പ്രകാരം 2,000 രൂപയ്ക്ക് മുകളിലുള്ള കൈമാറ്റം നടത്തുന്ന കച്ചവടക്കാരായ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ ഇന്റര്‍ചേഞ്ച് ഫീ നല്‍കേണ്ടി വരും. 1.1 ശതമാനം ട്രാന്‍സാക്ഷന്‍ നിരക്കായിരിക്കും ഏര്‍പ്പെടുത്തുക. ഇതോടുകൂടി 15 ബേസ് പോയിന്റ് വാലറ്റ് ലോഡിംഗ് സര്‍വീസ് ചാര്‍ജായി ബാങ്കിന് നല്‍കേണ്ടി വരും.
Post a Comment
0 Comments