ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിദിന കേസുകളില്‍ അതിവേഗ വര്‍ദ്ധന. 3500 നോട് അടു കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7% ആയി. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് രോഗബാധ രൂക്ഷം. 694 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ രോഗബാധിതര്‍ 300 കടന്നു.
കേരളത്തില്‍ ഇന്നലെ മാത്രം 765 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിനു ശേഷം പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന ദിനമായിരുന്നു ഇന്നലെ. ഈ മാസം 20 മരണം സ്ഥിരീകരിച്ചു. 2000 ലേറെ പേര്‍ ചികിത്സയിലുണ്ട്. കോവിഡ് രോഗികള്‍ക്കായി കിടക്കകള്‍ മാറ്റിവയ്ക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി.
Post a Comment
0 Comments