രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുഞ്ഞാണെങ്കില്‍ അമ്മമാര്‍ക്ക് ഇനി 5000 രൂപ ധനസഹായം. ‘പ്രധാനമന്ത്രി മാതൃവന്ദന യോജന’യുടെ ഭാഗമായി ആദ്യ പ്രസവത്തിന് 5000 രൂപ ധനസഹായം നല്‍കുന്നുണ്ട്. ഇനി മുതല്‍ രണ്ടാമത്തെ പ്രസവത്തിനും അമ്മമാര്‍ക്ക് 5000 രൂപ ധനസഹായം ലഭിക്കും.
മൂന്ന് ഗഡുക്കളായി മാതാവിന്റെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലൂടെയാണ് പണം ലഭിക്കുക. ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി. എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ എന്നിവര്‍ക്ക് സഹായം ലഭിക്കില്ല.
2022 ഏപ്രില്‍ ഒന്നിന് ശേഷം ജനിച്ച പെണ്‍കുട്ടികളുടെ മാതാവിന് മുന്‍കാല പ്രാബല്യത്തോടെയാണ് ധനസഹായം നല്‍കുന്നത്. ഇതിനായി എത്ര ഫണ്ട് മാറ്റി വയ്ക്കണമെന്ന് നിശ്ചയിക്കാനായുള്ള കണക്കെടുപ്പ് കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടങ്ങി.
സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്തുള്ള വേതന നഷ്ടം പരിഹരിക്കാനും മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് ‘പ്രധാനമന്ത്രി മാതൃവന്ദന യോജന’ നടപ്പാക്കുന്നത്. ഇതുവരെ അങ്കണവാടികള്‍ വഴിയായിരുന്നു അപേക്ഷ സ്വീകരിച്ചിരുന്നത്.
Post a Comment
0 Comments