അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധിക്ക് രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ച സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹസ്മുഖ് വര്‍മ്മക്ക് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം. മോദി സമൂദായത്തെ തന്റെ പ്രസംഗത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് രാഹുല്‍ ഗാന്ധിക്കെതിരെ ബി ജെ പി നേതാവ് നല്‍കിയ കേസിലാണ് സൂറത്ത് കോടതി തടവിനു വിധിച്ചത്. വിധി വന്ന ഉടനെ 15000 രൂപയുടെ ബോണ്ടില്‍ ജാമ്യം ലഭിക്കുകയുംചെയ്തു. ശിക്ഷ വിധച്ചതിന്റെ പിറ്റേന്ന് തന്നെ രാഹുലിനെ ലോക്‌സഭ സ്പീക്കര്‍ അയോഗ്യനാക്കിയിരുന്നു.
എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്ന കുടുംബപ്പേര് വന്നത്?’ എന്നാണ് രാഹുല്‍ പ്രസംഗിച്ചത്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവര്‍ക്കെല്ലാം മോദി എന്ന പേര്‍ എങ്ങനെ കിട്ടി എന്നും ‘എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്ന കുടുംബപ്പേര് വന്നതെന്നുമാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനിടെ കര്‍ണ്ണാടകയിലെ കോലാറില്‍ വച്ചു ചോദിച്ചത്. ഇതേ തുടര്‍ന്നാണ് മോദി സമുദായത്തെ ആക്ഷേപിച്ചുവെന്ന പറഞ്ഞ് സൂറത്ത് കോടതിയില്‍ ബി ജെ പി നേതാവ് കേസ് കൊടുത്തത്.
Post a Comment
0 Comments