കോഴിക്കോട്: "നല്ല സമയം" സിനിമക്കെതിരെ കോഴിക്കോട് എക്സൈസ് കമീഷണര്‍ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയെന്ന് സംവിധായകന്‍ ഒമര്‍ ലുലു. കേസില്‍ വിധി വന്നുവെന്നും, കേരള ഹൈക്കോടതിയോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും സംവിധായകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇന്നത്തെ കാലത്ത് സിനിമയെ സിനിമയായി കാണാനുള്ള ബോധം എല്ലാ മനുഷ്യന്‍മാര്‍ക്കും ഉണ്ട് എന്ന് ഞാന് കരുതുന്നു, പ്രതിസന്ധി ഘട്ടത്തില്‍ എന്റെ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി - ഒമര്‍ ലുലു കുറിച്ചു.
നേരത്തെ റിലീസ് ചെയ്ത സിനിമ തീയറ്ററില്‍നിന്ന് പിന്‍വലിച്ചിരുന്നു. ചിത്രത്തിലെ ലഹരി ഉപയോഗിക്കുന്ന രംഗങ്ങള്‍ക്കെതിരെയായിരുന്നു എക്സൈസ് കേസ് എടുത്തത്. അബ്കാരി, എന്‍ഡിപിഎസ് വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്. ട്രെയിലറില്‍ എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായായിരുന്നു പരാതി. നടന്‍ ഇര്‍ഷാദ് നായകനാകുന്ന നല്ല സമയത്തില്‍ അഞ്ച് പുതുമുഖങ്ങളാണ് നായികമാര്. എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് ചിത്രത്തിന് നല്‍കിയത്.
Post a Comment
0 Comments