Type Here to Get Search Results !

Bottom Ad

നോമ്പിനു ശേഷം 'ബലിപെരുന്നാള്‍' ഗൃഹസന്ദര്‍ശനം; സമ്പര്‍ക്ക പരിപാടി പ്രഖ്യാപിച്ച് ബി.ജെ.പി


കല്‍പ്പറ്റ: റമദാന്‍ നോമ്പിനു ശേഷം വരുന്ന ബലിപെരുന്നാളിന് സംസ്ഥാനത്തെ മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കുമെന്ന് ബി.ജെ.പി നേതാവ്. ബി.ജെ.പി പ്രവര്‍ത്തകര്‍ മുസ്ലിം വീടുകളിലെത്തി ഈദ് ആശംസകള്‍ നേരുമെന്നും ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിള്‍ മാത്യു പറഞ്ഞു. റമദാന്‍ വ്രതത്തിനുശേഷമുള്ള ചെറിയ പെരുന്നാളിനെ ബലിപെരുന്നാളെന്ന് തെറ്റിദ്ധരിച്ചാണ് ബി.ജെ.പി നേതാവിന്റെ പരാമര്‍ശം. ന്യൂനപക്ഷ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ജമാല്‍ സിദ്ദീഖിന്റെ വയനാട് സന്ദര്‍ശനത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നോബിള്‍ മാത്യുവിന് അബദ്ധം പിണഞ്ഞത്. 'ഇപ്രാവശ്യം ബലിപെരുന്നാള്‍ വരികയാണ്; നോമ്പിനുശേഷം. ആ ബലിപെരുന്നാള്‍ ദിവസം ഈദ് ആശംസകളുമായി മുഴുവന്‍ മുസ്ലിം വീടുകളും സന്ദര്‍ശിക്കുമെന്നാണ് നോബിള്‍ മാത്യു പറഞ്ഞത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad