കാസർകോട്: ബേത്തൂർപ്പാറ നൂഞ്ഞിങ്ങാനത്ത് റബർ ഷീറ്റ് പുകയിടുന്നതിനിടെ കെട്ടിടത്തിന് തീപിടിച്ചു. ചൊവ്വ ഉച്ചക്ക് 1.30നാണ് നൂഞ്ഞിങ്ങാനത്തെ കർഷക പി ശോഭനയുടെ വീടിന് സമീപത്തെ കെട്ടിടത്തിന് തീപിടിച്ചത്.
രണ്ട് മുറികളുള്ള കെട്ടിടത്തിൽ സൂക്ഷിച്ച അഞ്ഞൂറ് തേങ്ങ, നാല് കിന്റൽ അടക്ക, അഞ്ച് കിന്റൽ റബ്ബർ എന്നിവ കത്തി നശിച്ചു. കെട്ടിട പൂർണമായും കത്തി. മുറിയിൽ ഉണ്ടായിരുന്ന അലമാര, വസ്ത്രങ്ങൾ, പുസ്തകങ്ങൾ എന്നിവയും നശിച്ചു. കുറ്റിക്കോൽ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരെത്തി തീ അണച്ചു.
Post a Comment
0 Comments