കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രസംഗിക്കുന്നതിനിടെ കൂകി വിളിച്ച് വിദ്യാര്‍ഥികള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെയാണ് സദസില്‍ നിന്ന് വിദ്യാര്‍ഥികള്‍ കൂക്കി വിളിച്ചത്. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ ഉന്നതങ്ങളിലെത്തിച്ചുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. കേന്ദ്ര സര്‍വകലാശാലയിലെ ബിരുദാനന്തര ചടങ്ങിനിടെയാണ് പ്രതികരണം.
അതിനിടെ രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ കോടതി വിധിക്കെതിരെ തെരുവിലിറങ്ങുന്നവര്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ കുറ്റപ്പെടുത്തി. നെഹ്റു കുടുംബത്തിന് ഈ രാജ്യത്തെ നിയമങ്ങള്‍ ബാധകമല്ലേയെന്ന് അദ്ദേഹം ചോദിച്ചു. അക്രമം അഴിച്ചുവിട്ടു കോടതി വിധിയെ ചോദ്യം ചെയ്യുകയാണ്.
Post a Comment
0 Comments