Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് ചലനം ക്യാമ്പയിന്‍ ഉദുമ മണ്ഡലം ശാഖാ സംഗമങ്ങള്‍ ചട്ടഞ്ചാലില്‍ തുടങ്ങി


ചട്ടഞ്ചാല്‍: മുസ്ലിം യൂത്ത് ലീഗ് ചലനം-23 ക്യാമ്പയിന്റെ ഭാഗമായി ശാഖ കമ്മിറ്റി പുനസംഘടിപ്പിക്കുന്നതിന് വേണ്ടി ശാഖാതല സംഗമത്തിന്റെ ഉദുമ മണ്ഡലംതല ഉദ്ഘാടനം ചട്ടഞ്ചാല്‍ ശാഖയില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്് കല്ലട്ര മാഹിന്‍ ഹാജി നിര്‍വഹിച്ചു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ തെക്കില്‍ മുഖ്യപ്രഭാഷണം നടത്തി.

മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം ഹുസൈനാര്‍ തെക്കില്‍, യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ എംബി ഷാനവാസ്, എസ്ടിയു ജില്ലാ സെക്രട്ടറി അബുബക്കര്‍ കണ്ടത്തില്‍, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറിമാരായ മൊയ്തു തൈര, സുലുവാന്‍ ചെമനാട്, ചെമനാട് പഞ്ചായത് ജനറല്‍ സെക്രട്ടറി നശാത് പരവനടുക്കം, എംഎസ്എഫ് ചെമനാട് പഞ്ചായത് പ്രസിഡന്റ് തഹ്ഷീര്‍ പെരുമ്പള, മുസ്ലിം ലീഗ് എട്ടാം വാര്‍ഡ് പ്രസിഡണ്ട് അബു മാഹിനാബാദ്, ജനറല്‍ സെക്രട്ടറി അന്‍സാരി മീത്തല്‍, ഒമ്പത്, പത്ത് വാര്‍ഡ് ജനറല്‍ സെക്രട്ടറി ഖാദര്‍ കണ്ണമ്പള്ളി, ആറാം വാര്‍ഡ് ജനറല്‍ സെക്രട്ടറി മുഹമ്മദ് ബാരിക്കാട്, ടൗണ്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സുലൈമാന്‍ കെഎം, ഖലന്തര്‍ തൈര, മജീദ് ബെണ്ടിച്ചാല്‍, കരീം ബേവിഞ്ച, ലത്തീഫ് ടിഡി പ്രസംഗിച്ചു.

യൂത്ത് ലീഗ് ചട്ടഞ്ചാല്‍ ശാഖ ഭാരവാഹികള്‍: അബ്ദുല്ല നാലപ്പാട് (പ്രസിഡണ്ട്), റഹ്മാന്‍ ബാസ്ത, നിയാസ് കെടി, യാസര്‍ ബാഡൂര്‍ (വൈസ് പ്രസിഡണ്ട്), അബ്ദുല്‍ ഗഫൂര്‍ ടിഡി (ജനറല്‍ സെക്രട്ടറി), മാഹിന്‍ പള്ളത്തുങ്കാല്‍, സാദിഖ് ചരളില്‍, മുന്‍സീര്‍ മാഹിനബാദ് (സെക്രട്ടറി), ഹൈദര്‍ കുന്നാറ (ട്രഷറര്‍), എംഎസ്എഫ് ഭാരവാഹികള്‍: ഇസ്ഹാഖ് ബായിക്കര (പ്രസിഡണ്ട്), ഫാറാന്‍ പള്ളത്തുങ്കാല്‍, സിദ്ധീഖ് മാഹിനബാദ്, മാജിദ് ലംബു (വൈസ് പ്രസിഡണ്ട്), ബദ്‌റുദ്ധീന്‍ പള്ളത്തുങ്കാല്‍ (ജനറല്‍ സെക്രട്ടറി), ഷാഹിദ് മാഹിനബാദ്, മനാല്‍ ബാഡൂര്‍, സവാദ് പള്ളത്തുങ്കാല്‍ (സെക്രട്ടറി), ലുത്ത്ഫാന്‍ ഷമീം കണ്ണമ്പള്ളി (ട്രഷറര്‍).

Post a Comment

0 Comments

Top Post Ad

Below Post Ad