ദുബൈ: കുട്ടികള്‍ക്ക് ടിക്കറ്റെടുക്കുന്നതിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഏര്‍പെടുത്തിയിരുന്ന നിരക്കിളവ് ഒഴിവാക്കുന്നുവെന്ന് സംശയം. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പരിഷ്‌കരിച്ച വെബ്‌സൈറ്റില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ നിരക്കാണ് കാണിക്കുന്നത്. സ്വകാര്യവത്കരണത്തിന് ശേഷമുള്ള പതിയ പരിഷ്‌കരണമാണ് ഇതെന്ന് സംശയിക്കുന്നു. ഈ പരിഷ്‌കാരം പ്രാബല്യത്തിലായാല്‍ പ്രവാസി കുടുംബങ്ങള്‍ക്ക് ലഭിച്ചിരുന്ന നേരിയ നിരക്കിളവും ഇല്ലാതാവും.
ബജറ്റ് കാരിയറുകളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് കുട്ടികള്‍ക്ക് നിരക്കിളവ് നല്‍കിയിരുന്നത്. മുതിര്‍ന്നവരുടെ ടിക്കറ്റിനേക്കാള്‍ 10 ശതമാനത്തോളം ഇളവ് കുട്ടികളുടെ ടിക്കറ്റിന് ലഭിച്ചിരുന്നു. എന്നാല്‍, ചൊവ്വാഴ്ച ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ നിരക്ക് അടക്കേണ്ടി വന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസും എയര്‍ ഏഷ്യയും ലയിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് ദിവസമായി സിസ്റ്റത്തില്‍ പരിഷ്‌കാരങ്ങള്‍ നടക്കുന്നുണ്ട്.
Post a Comment
0 Comments