കാസര്‍കോട്: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്റര്‍, ഡിഡിയു- ജി.കെ.വൈ, ഒപ്പം ക്യാമ്പയിന്‍ എന്നിവയുമായി സഹകരിച്ച് മെഗാ തൊഴില്‍ മേള സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് ബേബി ബാലകൃഷ്ണന്‍ തൊഴില്‍ മേള ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ എ.ഡി.എം.സി ശ്രീ പ്രകാശന്‍ പാലായി അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഇന്‍ചാര്‍ജ് ഇക്ബാല്‍ സി.എച്ച് മുഖ്യാതിഥിയായി.
മുപ്പത്തഞ്ചിലധികം കമ്പനികള്‍ പങ്കെടുത്ത മേളയില്‍ 312 ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. കാസര്‍കോട് നഗരസഭ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ആയിഷ ഇബ്രാഹിം, ഡിഡിയുജി കെവൈ ജില്ലാ പ്രോഗ്രാം മാനേജര്‍ രേഷ്മ. എം, ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ അബ്ദുല്‍ റസാഖ്, എന്‍യുഎല്‍എം മാനേജര്‍ ബിനീഷ് ജോയ്, രമ്യ പി.വി സംസാരിച്ചു. ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്റര്‍ കാസര്‍കോട് മാനേജര്‍ ശാല്‍വിന്‍ പി.എസ് സ്വാഗതവും കുടുംബശ്രീ ബ്ലോക്ക് ഓര്‍ഡിനേറ്റര്‍ റെനീഷ. എം നന്ദിയും പറഞ്ഞു.
Post a Comment
0 Comments