ന്യൂഡല്‍ഹി: ആധാര്‍ അധിഷ്ഠിത ഫിംഗര്‍പ്രിന്റ് ഓതന്റിക്കേഷന്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പുതിയ സംവിധാനം അവതരിപ്പിച്ച് യുഐഡിഎഐ. തട്ടിപ്പ് നടത്താനുള്ള ശ്രമം എളുപ്പം കണ്ടെത്താന്‍ ഇതുവഴി സാധിക്കുമെന്ന് കേന്ദ്ര ഐടിമന്ത്രാലയം അറിയിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് പുതിയ സംവിധാനം. വിരലടയാളത്തിന്റെ ആധികാരികത കൂടുതല്‍ ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ് പുതിയ സാങ്കേതികവിദ്യ. വിരലടയാളത്തിന്റെ ചിത്രവും വിരലില്‍ വരമ്ബ് പോലെ കാണപ്പെടുന്ന ഫിംഗര്‍ മിനിട്ടിയയും ഉപയോഗപ്പെടുത്തിയാണ് പുതിയ സാങ്കേതികവിദ്യ വിരലടയാളത്തിന്റെ ആധികാരികത ഉറപ്പാക്കുന്നത്. ഇത് ആധാര്‍ ഓതന്റിക്കേഷന്‍ ഇടപാടുകളെ കൂടുതല്‍ സുരക്ഷിതമാക്കുമെന്ന് കേന്ദ്ര ഐടിമന്ത്രാലയം അറിയിച്ചു.
ടു ഫാക്ടര്‍ ഓതന്റിക്കേഷനാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇത് വിരലടയാളത്തിന്റെ ആധികാരികത ഉറപ്പിക്കാന്‍ സഹായിക്കും. തട്ടിപ്പുകള്‍ തടയുന്നതിനും ഇത് വഴി സാധിക്കുമെന്നും കേന്ദ്ര ഐടിമന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.
ബാങ്കിങ്, ടെലികോം, വിവിധ കേന്ദ്രസര്‍ക്കാര്‍ തലങ്ങള്‍ എന്നിവിടങ്ങളില്‍ ഈ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാന്‍ സാധിക്കും. ആധാര്‍ അധിഷ്ഠിത സാമ്ബത്തിക ഇടപാടുകളിലും സുരക്ഷ ഉറപ്പാക്കാന്‍ ഇത് വഴി സാധിക്കുമെന്നും കേന്ദ്രം അറിയിച്ചു.
Post a Comment
0 Comments