ഉത്തരാഖണ്ഡ്: പരീക്ഷകളില്‍ കോപ്പിയടിച്ച് പിടിക്കപ്പെട്ടാല്‍ ജീവപര്യന്തം തടവ് ശിക്ഷിക്കാം. പുതിയ നിയമം പാസാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ചോദ്യപേപ്പര്‍ ചോരുക, റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ അഴിമതി എന്നിവ തടയുന്നതിനാണ് ശക്തമായ നിലപാട് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ്ധാമി വ്യക്തമാക്കി.
കോപ്പിയടി പിടിക്കപ്പെട്ടാല്‍ ജീവപര്യന്തം തടവ് ലഭിക്കും. കൂടാതെ സ്വത്ത് കണ്ടുകെട്ടുന്നത് അടക്കമുള്ള നടപടികളും ഉണ്ടാകും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സില്‍ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ഗുര്‍മിത് സിംഗ് ഒപ്പിട്ടത്.
Post a Comment
0 Comments