തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫുകള്‍ പരാമധി 30 എന്ന ചട്ടം മറികടന്ന് മുഖ്യമന്ത്രിക്ക് 33 പേഴ്സണല്‍ സ്റ്റാഫുകളെന്ന് നിയമസഭയില്‍ കൊടുത്ത മറുപടിയില്‍ വ്യക്തമാകുന്നു. മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന് നല്‍കിയ മറുപടിയിലാണ് തനിക്ക് 33 പേഴ്സണല്‍ സ്റ്റാഫുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
അഞ്ചു വര്‍ഷം മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്കുള്ള ശമ്പളമായി 13.95 കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചിലവഴിക്കേണ്ടി വരിക.പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് വിദ്യാഭ്യാസ യോഗ്യത നിഷ്‌കര്‍ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയിട്ടുണ്ട്. അസിസ്റ്റന്റ്, ക്ലാര്‍ക്ക്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് എന്നിങ്ങനെയുള്ള നാലു തസ്തികള്‍ക്ക് മാത്രമാണ് പേഴ്‌സണല്‍ സ്റ്റാഫില്‍ വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിരിക്കുന്നത്.
Post a Comment
0 Comments