ബംഗളൂരു: കര്‍ണാടകയില്‍ വനിത ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ആരോപണ ചെളിവാരിയെറിഞ്ഞ് ചേരിപ്പോര്. വനിതാ ഉദ്യോഗസ്ഥരുടെ കുടിപ്പകയില്‍ സ്വകാര്യ ചിത്രങ്ങള്‍ അടക്കം പുറത്തുവിട്ടു. ഡി രൂപ ഐപിഎസ് ആണ് രോഹിണി സിന്ദൂരി ഐഎഎസ്സിന്റെ വ്യക്തിപരമായ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ഇതോടെ ഐഎഎസ് ഐപിസ് തര്‍ക്കം പുതിയ രൂപത്തിലേക്ക് മാറി. രോഹണി നിലവില്‍ കര്‍ണാടക ദേവസ്വം കമ്മിഷണറും ഡി.രൂപ കര്‍ണാടക കരകൗശല വികസന കോര്‍പറേഷന്‍ എംഡിയുമാണ്.
ഫേസ്ബുക്ക് വഴിയാണ് ഇവര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് രോഹിണി അയച്ച ചിത്രങ്ങള്‍ എന്ന് ആരോപിച്ചാണ് ചിത്രങ്ങള്‍ പരസ്യമാക്കിയിരിക്കുന്നത്. ഇത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഡി. രൂപ ആരോപിച്ചു. മുന്‍പ് വി കെ ശശികലയ്ക്ക് പരപ്പന അഗ്രഹാര ജയിലില്‍ വി.ഐ.പി ട്രീറ്റ്മെന്റ് ലഭിക്കുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കി വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് ഡി രൂപ ഐപിഎസ്.
Post a Comment
0 Comments