മഞ്ചേശ്വരം: സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള കുടിവെള്ള സംഭരണി വൃത്തിയാക്കിയ ശേഷം ഇറങ്ങുന്നതിനിടെ കാല്‍വഴുതി വീണ് സ്‌കൂള്‍ ബസ് ജീവനക്കാരന്‍ മരിച്ചു. പാവൂര്‍ ചൗക്കിലെ മൊയ്തീന്റെയും ഫാത്തിമയുടെയും മകന്‍ ഫവാസ് (21) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പാവൂര്‍ സിറാജുല്‍ ഹുദാ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ ബസ് ജീവനക്കാരനായിരുന്നു ഫവാസ്. ഇതേ സ്‌കൂളിലെ കുടിവെള്ള സംഭരണി മറ്റൊരാള്‍ക്കൊപ്പം വൃത്തിയാക്കി ഇറങ്ങുന്നതിനിടെയാണ് ഫവാസ് കാല്‍ വഴുതി താഴേക്ക് വീണത്. സ്‌കൂള്‍ ജീവനക്കാരടക്കമുള്ളവര്‍ ചേര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും തലക്ക് ഗുരുതരമായി പരിക്കേറ്റ ഫവാസ് അപ്പോഴേക്കും മരിച്ചിരുന്നു.
സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ടാങ്ക് വൃത്തിയാക്കിയിറങ്ങുന്നതിനിടെ കാല്‍വഴുതി വീണ് യുവാവ് മരിച്ചു
16:32:00
0
മഞ്ചേശ്വരം: സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള കുടിവെള്ള സംഭരണി വൃത്തിയാക്കിയ ശേഷം ഇറങ്ങുന്നതിനിടെ കാല്‍വഴുതി വീണ് സ്‌കൂള്‍ ബസ് ജീവനക്കാരന്‍ മരിച്ചു. പാവൂര്‍ ചൗക്കിലെ മൊയ്തീന്റെയും ഫാത്തിമയുടെയും മകന്‍ ഫവാസ് (21) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പാവൂര്‍ സിറാജുല്‍ ഹുദാ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ ബസ് ജീവനക്കാരനായിരുന്നു ഫവാസ്. ഇതേ സ്‌കൂളിലെ കുടിവെള്ള സംഭരണി മറ്റൊരാള്‍ക്കൊപ്പം വൃത്തിയാക്കി ഇറങ്ങുന്നതിനിടെയാണ് ഫവാസ് കാല്‍ വഴുതി താഴേക്ക് വീണത്. സ്‌കൂള്‍ ജീവനക്കാരടക്കമുള്ളവര്‍ ചേര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും തലക്ക് ഗുരുതരമായി പരിക്കേറ്റ ഫവാസ് അപ്പോഴേക്കും മരിച്ചിരുന്നു.
Post a Comment
0 Comments