തിരുവനന്തപുരം: പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടില്ലങ്കില്‍ ശശി തരൂര്‍ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് സൂചന. ഈ മാസം 24 നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കുള്ള നാമനിര്‍ദേശം. മല്‍സരം വേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കാമന്‍ഡ് തിരുമാനിച്ചതോടെ പ്രവര്‍ത്തക സമതിയിലേക്ക് നോമിനേഷന്‍ ആയിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
നിലവില്‍ വര്‍ക്കിംഗ് കമ്മിറ്റിയില്‍ കേരളത്തില്‍ നിന്നു രണ്ടു ഒഴിവുകളാണുള്ളത്. എ.കെ ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടേയും. ഇവര്‍ രണ്ടുപേരും സജീവ രാഷ്ട്രീയം വിടുകയാണ്. മറ്റൊരു അംഗമായ കെ സി വേണുഗോപാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഭാഗവുമാണ്. അത് കൊണ്ട് ഒഴിവ് വരുന്ന രണ്ട് വര്‍ക്കിംഗ് കമ്മിറ്റി അംഗത്വത്തില്‍ ഒന്നിലേക്ക് തന്നെ പരിഗണിക്കണമെന്നാണ് ശശി തരൂര്‍ ആവശ്യപ്പെടുന്നത്. അതേ സമയം അഖിലേന്ത്യ തലത്തിലും സംസ്ഥാന തലത്തിലും വളരെയേറെ അനുഭവ സമ്പത്തുള്ള രമേശ് ചെന്നി്ത്തലയെ പരിഗണിക്കണമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നത്.
Post a Comment
0 Comments