കാസര്‍കോട്: കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലേയും മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മസ്ജിദുകളുടേയും സംസ്ഥാപനത്തിലും വളര്‍ച്ചയിലും വലിയ പങ്കുവഹിച്ചവരാണ് പ്രവാസികളെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത നമ്മുടെ രക്ഷാകവചം ഒരുമ നമ്മുടെ വിജയ മാര്‍ഗം എന്ന പ്രമേയവുമായി സമസ്ത പ്രവാസി സെല്‍ സംസ്ഥാന കമ്മിറ്റി 27 വരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന സന്ദേശ യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം മേല്‍പറമ്പ് ജമാഅത്ത് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്ദേശ ജാഥാ ക്യാപ്റ്റനും പ്രവാസി സെല്‍ സംസ്ഥാന പ്രസിഡന്റുമായ ആദ്യശേരി ഹംസ കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ഉപാദ്ധ്യക്ഷന്‍ യുഎം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തി. ജാഥാ ഡയറക്ടര്‍ മാന്നാര്‍ ഇസ്മാഈല്‍ കുഞ്ഞ് ഹാജി സന്ദേശ യാത്രാ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. സമസ്ത മാനേജര്‍ കെ. മോയിന്‍ കുട്ടി ജാഥാ ഷെഡ്യൂള്‍ വിശദീകരിച്ചു. ജാഥാ കോ ഓഡിനേറ്റര്‍ മജീദ് പത്തപ്പിരിയം ജാഥാ അംഗങ്ങളെ പരിചയപ്പെടുത്തി.
എപിപി കുഞ്ഞഹമ്മദ് ഹാജി, കല്ലട്ര അബ്ബാസ് ഹാജി, താജുദ്ധീന്‍ ചെമ്പരിക്ക, പി. മുനീര്‍ ചെര്‍ക്കള, ഇബ്രാഹിം ഹാജി പടിക്കില്‍, എംഎഎച്ച് മഹ്മൂദ് ഹാജി, കെകെ അബ്ദുല്ല ഹാജി, ഹുസൈന്‍ തങ്ങള്‍ മസ്തിക്കുണ്ട്, സികെകെ മാണിയൂര്‍, യാത്രാ അംഗങ്ങളായ വികെ മുഹമ്മദ്, എകെ അബുല്‍ ബാഖി, ഇസ്മാഈല്‍ ഹാജി എടച്ചേരി, അസീസ് പുള്ളാവൂര്‍, ഇസ്മാഈല്‍ ഹാജി ചാലിയം, എകെ ആലിപ്പറമ്പ്, ഒഎം ഷെരീഫ് ദാരിമി, പിസി ഉമര്‍ മൗലവി, ഹാസന്‍ ആലങ്കോട്, സമസ്ത പ്രവാസി സെല്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് നദ്‌വി ചേരൂര്‍, ജാഥാ അസി. ഡയറക്ടര്‍ മൂന്നിയൂര്‍ ഹംസ ഹാജിപ്രസംഗിച്ചു.
Post a Comment
0 Comments