കാസര്‍കോട്: കല്യോട്ടെ കൃപേഷ്- ശരത് ലാല്‍ അനുസ്മരണത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ബൈക്ക് റാലി കഴിഞ്ഞ് തിരിച്ച് പോകുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയും ബളാല്‍ മണ്ഡലം സെക്രട്ടറി രഞ്ജിത്ത് എന്നിവരെ ബൈക്കു തടഞ്ഞ് നിര്‍ത്തി അക്രമിച്ചു. വ്യാഴാഴ്ച രാത്രി 9.50തോടെ രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോടോം എരിമക്കുളത്ത് വച്ചാണ് സംഭവം. പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മാര്‍ട്ടിന് ജോര്‍ജിനെ (31) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈക്ക് തടഞ്ഞുനിര്‍ത്തി ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിക്കുകയായിരുന്നു. മാര്‍ട്ടിന്റെ തലക്കും ചെവിക്കുമാണ് പരിക്കേറ്റത്. സംഭവത്തില്‍ കോടോം സ്വദേശികളായ കുഞ്ഞികൃഷ്ണന്‍, രാഹുല്‍, ദുര്‍ഗരാജന്‍, ശ്രീജിത്ത്, സുരേഷ്, ബാലകൃഷ്ണന്‍, ഗോവിന്ദന്‍ തുടങ്ങി പത്തോളം പ്രവര്‍ത്തകര്‍ക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു.
ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സി.പി.എം ഗൂഢനീക്കത്തില്‍ നിന്നും സി.പി.എം പിന്മാറണമെന്നും അക്രമണത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും മുസ്്ലിം ലീഗ് ബളാല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇസ്ഹാഖ് കനകപള്ളി, ജനറല്‍ സെക്രട്ടറി എസിഎ ലത്തീഫ്, ട്രഷര്‍ എല്‍കെ ഖാലിദ് പറഞ്ഞു. സംഭവത്തില്‍ കുശാല്‍നഗര്‍ പ്രിയദര്‍ശിനി ക്ലബ് സംഘടിപ്പിച്ച രക്തസാക്ഷി അനുസ്മരണ പരിപാടി പ്രതിഷേധിച്ചു. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്ത് അധ്യക്ഷത ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി വേണു, സുകുമാരന്‍, ശശീന്ദ്രന്‍, ക്ലബ് സെക്രട്ടറി സനോജ്, രതീഷ് സംസാരിച്ചു.
Post a Comment
0 Comments