കണ്ണൂര്‍: ആകാശ് തില്ലങ്കേരിയുയര്‍ത്തിവിട്ട വിവാദത്തെക്കുറിച്ച് തണുപ്പന്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ലന്നും കുറച്ച് കഴിയുമ്പോള്‍ അയാള്‍ സ്വയം നിയന്ത്രിച്ചോളുമെന്നുമാണ് എംവി ഗോവിന്ദന്‍ ഈ വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്.
സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ ആകാശിനെ പൊലീസ് പിടികൂടും. ഒരു പ്രദേശത്തെ ക്രിമിനല്‍ സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് പ്രതികരിക്കാന്‍ താനില്ല. പാര്‍ട്ടി ആഹ്വാനം ചെയ്യേണ്ട കാര്യങ്ങള്‍ പാര്‍ട്ടിയാണ് ചെയ്യേണ്ടത്. അത് ആകാശിന്റെ പണിയല്ലന്നുമാണ് എംവി ഗോവിന്ദന്‍ പറഞ്ഞത്.
ശുഹൈബ് വധക്കേസ് പലപ്പോഴും യുഡിഎഫ് ആയുധമാക്കാറുണ്ട്. അതിനോട് പ്രതികരിക്കാനില്ല. ആകാശിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ല. എല്ലാറ്റിന്റെയും അവസാനവാക്ക് സിബിഐ ആണെന്ന് പാര്‍ട്ടിക്ക് അഭിപ്രായമില്ല. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് കൂടുതല്‍ മനസിലാകുന്ന കാലമാണിതെന്നും എ.വി ഗോവിന്ദന്‍ പറഞ്ഞു.
Post a Comment
0 Comments