ന്യൂഡല്‍ഹി (www.evisionnews.in): ഇന്ത്യയിലെ ഓഫീസുകള്‍ ട്വിറ്റര്‍ പൂട്ടി. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് കമ്പനി നിര്‍ദേശിച്ചിരിക്കുന്നത്.ട്വിറ്ററിന്റെ ഡല്‍ഹി, മുംബൈ ഓഫീസുകളാണ് അടച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കൂടിയാണ് കമ്പനി കടന്ന് പൊയ്കൊണ്ടിരിക്കുന്നതെന്നും പ്രതിസന്ധി നേരിടാന്‍ ആവശ്യമായ മുന്‍ കരുതലുകള്‍ കമ്പനി സ്വീകരിച്ചുവരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇന്ത്യയിലെ ഓഫീസുകള്‍ അടക്കുമെന്ന റിപ്പോര്‍ട്ടും നേരത്തെയുണ്ടായിരുന്നു. മുംബൈയിലെയും ഡല്‍ഹിയിലെയും ഓഫീസുകള്‍ അടച്ചെങ്കിലും ബാംഗ്ളരിലെ ഓഫീസ് നിലനിര്‍ത്തുമെന്നാണ് അറിയിരുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം വന്‍തോതില്‍ ജീവനക്കാര പിരിച്ചുവിടേണ്ടി വന്ന അവസ്ഥയും കമ്പനി നേരിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം 90 ശതമാനത്തിലേറെ ജീവനക്കാരെ ഇന്ത്യയില്‍ നിന്നും മാത്രം പിരിച്ചുവിട്ടിരുന്നു.
Post a Comment
0 Comments