Type Here to Get Search Results !

Bottom Ad

കോണ്‍ടാക്റ്റ് ലെന്‍സ് കണ്ണില്‍ ഉപയോഗിക്കുന്ന 21കാരന്റെ കാഴ്ച നഷ്ടമായി


ഫ്‌ളോറിഡ: കോണ്‍ടാക്റ്റ് ലെന്‍സ് കണ്ണില്‍ വച്ച് കിടന്ന 21കാരന്റെ കാഴ്ച നഷ്ടമായി. അമേരിക്കയിലെ ഫ്‌ലോറിഡയിലെ മൈക്ക് ക്രംഹോള്‍ഡ് എന്ന യുവാവ് കോണ്‍ടാക്റ്റ് ലെന്‍സ് വച്ച് ഉറങ്ങിയ സമയത്ത് മാംസം ഭക്ഷിക്കുന്ന അപൂര്‍വയിനം പാരസൈറ്റ് കാരണം ഇദ്ദേഹത്തിന്റെ കാഴ്ച നഷ്ടപ്പെടുകയായിരുന്നു. ഏഴു വര്‍ഷമായി ഇയാള്‍ കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ഉപയോഗിക്കുന്നുണ്ട്. അവ ധരിച്ച ശേഷം മൈക്ക് അത് പുറത്തെടുക്കാന്‍ മറന്നുപോയിരുന്നു. പലപ്പോഴും ഇത് ആവര്‍ത്തിച്ചപ്പോഴാണ് കാഴ്ച നഷ്ടമായത്.

ആദ്യം മൈക്കിന് കണ്ണില്‍ കോണ്‍ടാക്റ്റു ലെന്‍സുകള്‍ തട്ടുന്നതുപോലെ തോന്നി ഉടനെ അയാള്‍ അത് എടുത്തുമാറ്റി. പിറ്റേന്ന് രാവിലെ ബേസ്ബാള്‍ കളിക്കാന്‍ പോയപ്പോള്‍ കണ്ണിന് എന്തോ പ്രശ്‌നം ഉള്ളതുപോലെ തോന്നി ലെന്‍സ് ഉടന്‍ മാറ്റുകയായിരുന്നു. തുടന്ന് മൈക്ക് തിരിച്ചുപോയി മാതാപിതാക്കളോടൊപ്പം നേത്ര ഡോക്ടറെ കാണാന്‍ പോയി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍മാര്‍ മൈക്കിന് ഹെര്‍പ്പസ് സിംപ്ലക്‌സ് വൈറസ് ടൈപ്പ് 1 ആണെന്ന് കണ്ടെത്തിയത്. ഡോക്ടര്‍മാര്‍ ചികിത്സിച്ചെങ്കിലും ഇയാളുടെ നില വഷളായി. മാംസം ഭക്ഷിക്കുന്ന അപൂര്‍വ ഇനം പാരസൈറ്റായ അകാന്തമീബ കെരാറ്റിറ്റിസ് മൈക്കിന്റെ വലതുകണ്ണ് ഭക്ഷിക്കുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. എന്നാല്‍ അതിനുള്ളില്‍ വലതു കണ്ണിന്റെ കാഴ്ച മൈക്കിന് നഷ്ടമായി.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19നാണ് ഇയാള്‍ ലെന്‍സുകള്‍ അഴിക്കാതെ ഉറങ്ങിയത്. രോഗം കണ്ടെത്തിയ ആദ്യത്തെ രണ്ടാഴ്ച ഭയങ്കര വേദനയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൈക്കിന്റെ ഒരു കണ്ണ് മാറ്റിവയ്‌ക്കേണ്ടി വന്നേക്കും. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് യോഗ്യനായാല്‍ മാത്രമേ ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ കഴിയും. അങ്ങനെ ചെയ്താല്‍ 50ശതമാനം കാഴ്ച ശക്തി മൈക്കിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad