ഉപ്പള: കാര്‍ഷിക മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ മുദ്രാവാക്യങ്ങളായി ഉയര്‍ത്തി അഖിലേന്ത്യാ കിസാന്‍സഭ നേതൃത്വത്തില്‍ 23ന് രാജ്ഭവന് മുന്നില്‍ നടത്തുന്ന കര്‍ഷകമഹാസംഗമത്തിന്റെ പ്രചരണാര്‍ത്ഥമുള്ള വടക്കന്‍മേഖല ജാഥയ്ക്ക് ഉപ്പളയില്‍ നിന്ന് തുടക്കമായി. ഉപ്പളയില്‍ ജാഥാ ലീഡര്‍ അഖിലേന്ത്യാ കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലന്‍ നായര്‍ക്ക് പതാക കൈമാറി ദേശീയ സെക്രട്ടറി സത്യന്‍മോകേരി ജാഥ ഉദ്ഘാടനം ചെയ്തു. കിസാന്‍സഭ ജില്ലാ പ്രസിഡന്റ് എം അസിനാര്‍ അധ്യക്ഷത വഹിച്ചു.
ജാഥാ ലീഡര്‍, അഖിലേന്ത്യാ കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് ജെ വേണുഗോപാലന്‍ നായര്‍, ജാഥ വൈസ് ക്യാപ്റ്റന്‍, സംസ്ഥാന സെക്രട്ടറി എ പ്രദീപന്‍, ജാഥാ ഡയറക്ടര്‍ സംസ്ഥാന സെക്രട്ടറി കെ വി വസന്തകുമാര്‍, ജാഥാംഗങ്ങളായ കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ടി കെ രാജന്‍മാസ്റ്റര്‍, ബങ്കളം പി കുഞ്ഞികൃഷ്ണന്‍, ദീപ എസ് നായര്‍, സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, എഐടിയുസി ജില്ലാ പ്രസിഡന്റ് ടി കൃഷ്ണന്‍, സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം ബി വി രാജന്‍, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അജിത് എം സി, കിസാന്‍സഭ സംസ്ഥാന കമ്മറ്റിയംഗം കെ പി സഹദേവന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ ജയറാം ബല്ലം കൂടല്‍ സ്വാഗതം പറഞ്ഞു. ജാഥ ഉദ്ഘാടനത്തിന് ശേഷം ബദിയടുക്കയില്‍ സ്വീകരണം ഏറ്റുവാങ്ങി.
ശനിയാഴ്ച വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ഉച്ചയ്ക്ക 2.30 ഓടെ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ പ്രവേശിക്കും. കൃഷിയെ രക്ഷിക്കൂ, കര്‍ഷകരെ രക്ഷിക്കൂ.. കര്‍ഷകരെ രക്ഷിക്കു.. രാജ്യത്തെ രക്ഷിക്കൂ എന്ന കേന്ദ്ര മുദ്രാവാക്യം ഉയര്‍ത്തി ഫെബ്രുവരി 10 മുതല്‍ 17 വരെ സംസ്ഥാനത്ത് കര്‍ഷക രക്ഷയാത്ര എന്ന പേരില്‍ വടക്കന്‍മേഖല, തെക്കന്‍മേഖല എന്നിങ്ങനെ രണ്ട് ജാഥകള്‍ കേരളത്തില്‍ പര്യടനം നടത്തുന്നത്. ജാഥയുടെ സമാപനത്തിന്റെ ഭാഗമായി ഫെബ്രുവരി 17ന് പതിനായിരം കൃഷിക്കാര്‍ പങ്കെടുക്കുന്ന കര്‍ഷക റാലി തൃശ്ശൂരില്‍ നടക്കും. റാലി എഐകെഎസ് ദേശീയ പ്രസിഡന്റ് ആര്‍ വെങ്കയ്യ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 23ന് കര്‍ഷക മഹാസംഗമം തിരുവനന്തപുരം രാജ്ഭവന് മുന്നില്‍ എഐകെഎസ് ദേശീയ ജനറല്‍ സെക്രട്ടറി അതുല്‍ കുമാര്‍ അഞ്ജാന്‍ ഉദ്ഘാടനം ചെയ്യും.
Post a Comment
0 Comments