അങ്കാറ: തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും കൊടുംനാശം വിതച്ച ഭൂകമ്പത്തില്‍ മരണം 7,800 കടന്നു. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ആകെ മരണം 20,000 കടക്കുമെന്നാണു ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. 25,000 പേര്‍ക്കു പരിക്കേറ്റു. പതിനായിരങ്ങള്‍ക്ക് പരിക്കേറ്റു. ആറായിരത്തിലേറെ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കടിയില്‍ ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. കൊടുംതണുപ്പിലും ഇവരെ കണ്ടെത്താന്‍ തിരച്ചില്‍ ദൗത്യം പുരോഗമിക്കുകയാണ്.
ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍നിന്നുള്ള സഹായം ഇരുരാജ്യങ്ങളിലേക്കും എത്തിത്തുടങ്ങി. റോഡുകള്‍ തകര്‍ന്നതിനാല്‍ അടിയന്തര വൈദ്യസഹായം ദുരന്തമേഖലയിലേക്ക് എത്താന്‍ വൈകുന്നുണ്ട്. തുര്‍ക്കിയിലും സിറിയയിലുമായി പത്തുലക്ഷം കുട്ടികളടക്കം 2.3 കോടി ജനങ്ങളാണ് ഭൂകമ്പത്തിന്റെ കെടുതികള്‍ നേരിടുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇതില്‍ 14 ലക്ഷം കുട്ടികളും ഉള്‍പ്പെടുന്നു. സമയത്തിനെതിരായ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഡാനം പറഞ്ഞു. നഷ്ടമാവുന്ന ഓരോ നിമിഷവും ജീവനോടെ ആളുകളെ കണ്ടെത്താനുള്ള സാധ്യത കുറയ്ക്കുകയാണ്.
Post a Comment
0 Comments