കണ്ണൂര്‍: പി ജയരാജനെ പാര്‍ലമെന്റിലേക്ക് മത്സരിപ്പിച്ച് കണ്ണൂരിലെ സിപിഎമ്മിലെ ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്‍ എന്നെന്നേക്കുമായി തീര്‍ക്കാന്‍ സിപിഎം ആലോചന. കണ്ണൂരിലെ പാര്‍ട്ടി സഖാക്കള്‍ക്കിടയില്‍ അദ്ദേഹത്തിന് ഇപ്പോഴുമുള്ള കനത്ത സ്വാധീനം മാറ്റമില്ലാതെ തുടരുന്നത് സി പിഎമ്മിന് ചില്ലറ തലവേദനയല്ല ഉണ്ടാക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനം രാജിവപ്പിച്ച് വടകരയില്‍ നിന്നും മല്‍സരിച്ച പി ജയരാജന്‍ കെ മുരളീധരന് മുന്നില്‍ അടിയറവ് പറഞ്ഞിരുന്നു. അത് പിജെയെ തുക്കാന്‍ തന്ത്രപൂര്‍വ്വം പിണറായിയും സിപിഎം നേതൃത്വവും ചെയ്തതാണെന്നാണ് കണ്ണൂരിലെ ജില്ലയിലെ പാര്‍ട്ടി അണികള്‍ വിശ്വസിക്കുന്നത്.
ഇത്തവണ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കണ്ണൂര്‍ കാസര്‍കോട് ലോക്സഭാ സീറ്റുകള്‍ എന്ത് കൊണ്ടും തിരിച്ചു പിടിച്ചെ മതിയാകൂ. കണ്ണൂര്‍ സീറ്റില്‍ പി ജയരാജന്‍ ഒഴികെ ആരു മല്‍സരിച്ചാലും ഇടഞ്ഞു നില്‍ക്കുന്ന പി ജയരാജന്‍ അനുകൂലികള്‍ കാലുവാരും എന്ന് സിപിഎമ്മിനുറപ്പാണ്. അത് കൊണ്ട് പി ജയരാജനെയും അദ്ദേഹത്തിന്റെ അണികളെയും സമാധാനിപ്പിക്കാന്‍ അദ്ദേഹത്തെ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിര്‍ത്തി ജയിപ്പിച്ച് പാര്‍ലമെന്റിലേ്ക്ക് വിടുക എന്ന ഒറ്റ മാര്‍ഗമേ ഇപ്പോള്‍ സിപിഎമ്മിന്റെ മുന്നിലുള്ളു.
തില്ലങ്കേരി പ്രശ്നം കണ്ണൂരിലെ സിപിഎമ്മിനെ പ്രതീക്ഷച്ചതിനെക്കള്‍ ഉലച്ചിട്ടുണ്ട്. കൊലക്കേസിലും ക്വട്ടേഷന്‍ ആക്രമണക്കേസുകളിലും പ്രതികളായ രണ്ട് മൂന്ന് ചെറുപ്പക്കാര്‍ ചേര്‍ന്ന് കണ്ണൂരിലെ പാര്‍ട്ടിയെ തന്നെ വിറപ്പിക്കുകയാണ്. ഇവരെല്ലാവരും പി ജയരാജന്റെ കൂടെ ഉറച്ച് നില്‍ക്കുവന്നവരുമാണ്. പി ജയരാജന്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് ഇവര്ക്ക് ലഭിച്ചിരുന്ന സാമ്പത്തികവും രാഷ്ട്രീയവുമായ സംരക്ഷണം നിലച്ചതോടെ ഇവര്‍ ക്വട്ടേഷന്‍ പരിപാടികളിലേക്കും ഗുണ്ടാ പണിയിലേക്കും തിരിയുകയായിരുന്നുവെന്നാണ് ഇവര്‍ തന്നെ പറയുന്നത്. ഇത്രയക്കെയായിട്ടും ഇവര്‍ക്കെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ കണ്ണൂരിലെ സി പി എമ്മിന് കഴിയുന്നില്ലന്നതാണ് സത്യം.
Post a Comment
0 Comments