ന്യൂഡല്‍ഹി: അനധികൃത പണമിടപാടുകള്‍ തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിച്ച് വരികയാണ് ആദാനികുതി വകുപ്പ്. അടുത്തിടെയാണ് കള്ളപ്പണ ഇടപാടുകള്‍ തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കടുപ്പിച്ചത്. ഒരു സാമ്പത്തികവര്‍ഷം നിശ്ചിത പരിധി വരെ പണമിടപാട് നടത്തുന്നതിന് തടസ്സമില്ല. എന്നാല്‍ അതിന് മുകളിലുള്ള ഓരോ ഇടപാടും കൃത്യമായി ആദാനികുതി വകുപ്പിനെ അറിയിക്കേണ്ടതാണ്. പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ സാധിച്ചാല്‍ ബുദ്ധിമുട്ടില്ല. അല്ലാത്തപക്ഷം ആദായനികുതിവകുപ്പ് നോട്ടീസ് നല്‍കും. പ്രധാനമായി നോട്ടീസ് ലഭിക്കാന്‍ ഇടയുള്ള അഞ്ചു പ്രധാന ഇടപാടുകള്‍ പരിശോധിക്കാം:
ബാങ്ക് സ്ഥിരനിക്ഷേപം പത്തുലക്ഷത്തിന് മുകളിലാണെങ്കില്‍ ആദായനികുതി വകുപ്പിനെ അറിയിക്കണം. പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ സാധിച്ചാല്‍ ബുദ്ധിമുട്ടില്ല. അല്ലാത്തപക്ഷം പണത്തിന്റെ ഉറവിടം വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കും. ഒരു ഇടപാടുകാരന്റെ സ്ഥിരനിക്ഷേപം പത്തുലക്ഷത്തിന് മുകളിലാണെങ്കില്‍ ഇക്കാര്യം ആദായനികുതി വകുപ്പിനെ അറിയിക്കാന്‍ ബാങ്കുകള്‍ക്കും ബാധ്യതയുണ്ട്. ഒന്നിലധികം സ്ഥിരനിക്ഷേപ അക്കൗണ്ടുകളിലായാണ് പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപമെങ്കിലും വെളിപ്പെടുത്തണമെന്നാണ് വ്യവസ്ഥ.
ഒരു സാമ്പത്തിക വര്‍ഷം ബാങ്ക് സേവിങ്സ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിന് പരിധിയുണ്ട്. പരമാവധി പത്തുലക്ഷം രൂപ വരെ നിക്ഷേപിക്കാം. പത്തുലക്ഷത്തിന് മുകളിലേക്ക് നിക്ഷേപം ഉയര്‍ന്നാല്‍ പണത്തിന്റെ ഉറവിടം ചോദിച്ച് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയെന്ന് വരാം. പരിധിക്ക് മുകളിലാണെങ്കില്‍ പണം പിന്‍വലിക്കുന്നതെങ്കിലും സമാനമായ നടപടി നേരിടേണ്ടി വരാം.
ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളിന്മേല്‍ പണമായി ഒരു ലക്ഷമോ അതില്‍ കൂടുതലോ രൂപയുടെ ഇടപാട് നടത്തിയാല്‍ ആദായനികുതി വകുപ്പിനെ അറിയിക്കേണ്ടതാണ്. ഇതിന് പുറമേ ക്രെഡിറ്റ് കാര്‍ഡ് ബാധ്യത ഒഴിവാക്കാന്‍ ഒരു സാമ്പത്തിക വര്‍ഷം കുറഞ്ഞത് 10 ലക്ഷം രൂപയുടെ വരെ ഇടപാട് നടത്തിയാല്‍ അതും ആദായനികുതി വകുപ്പിനെ അറിയിക്കേണ്ടതാണ്.
കുറഞ്ഞത് 30 ലക്ഷം രൂപയുടെ വസ്തു ഇടപാടും ആദായനികുതി വകുപ്പിനെ അറിയിക്കണം. വസ്തുവിന്റെ വില്‍പ്പന, വാങ്ങല്‍ എന്നി ഇടപാടുകള്‍ക്കാണ് ഇത് ബാധകമാകുക. ഒരു സാമ്പത്തികവര്‍ഷം ഓഹരി, മ്യൂചല്‍ ഫണ്ട്, കടപ്പത്രം തുടങ്ങിയവയിലെ നിക്ഷേപം പത്തുലക്ഷത്തിന് മുകളിലാണെങ്കില്‍ ഇക്കാര്യവും ആദായനികുതിവകുപ്പിനെ അറിയിക്കണം. അല്ലാത്തപക്ഷം നടപടി നേരിടേണ്ടതായി വരും.
Post a Comment
0 Comments