കൊച്ചി: ഇന്ധന വിലയിലെ സെസ് തീരുമാനത്തിനെതിരായ പ്രതിഷേധങ്ങള്‍ ഒഴിവാക്കാനായി മുഖ്യമന്ത്രിക്ക് വന്‍ പൊലീസ് സുരക്ഷയാണ് കഴിഞ്ഞ ദിവസം മുതല്‍ ഒരുക്കിയിട്ടുള്ളത്. വഴിയില്‍ കരിങ്കൊടി പ്രതിഷേധം അടക്കം ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് മുഖ്യമന്ത്രിക്ക് പഴുതടച്ച സുരക്ഷ ഒരുക്കിയിട്ടുള്ളത്. അതിനിടയിലാണ് മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കാന്‍ നാല് വയസ്സുകാരന് മരുന്ന് വാങ്ങാന്‍പോയ അച്ഛനെ തടഞ്ഞ് പൊലീസിന്റെ ഭീഷണി എന്ന വാര്‍ത്ത കൊച്ചിയില്‍ നിന്ന് പുറത്തുവരുന്നത്. കാലടി കാഞ്ഞൂരില്‍ ഇന്നലെയാണ് സംഭവം നടന്നത്. പൊലീസ് അതിക്രമം ചോദ്യം ചെയ്ത മെഡിക്കല്‍ ഷോപ്പ് ഉടമയോട് കട പൂട്ടിക്കുമെന്നും എസ് ഐ ഭീഷണിപ്പെടുത്തി.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പോയി മടങ്ങുമ്പോഴാണ് കോട്ടയം സ്വദേശിയായ ശരത്തിന്റെ നാല് വയസുള്ള കുഞ്ഞിന് പനി ശക്തമായത്. ഞായറാഴ്ച ആയതിനാല്‍ ഏറെ അന്വേഷിച്ചാണ് കാഞ്ഞൂരില്‍ കട കടണ്ടുപിടിച്ചത്. മരുന്ന് വാങ്ങാന്‍ വാഹനം നിര്‍ത്താന്‍ നോക്കിയപ്പോള്‍ ആദ്യം പൊലീസ് സമ്മതിച്ചില്ല. അതുവഴി മുഖ്യമന്ത്രി കടന്നുപോകുന്നു എന്നതായിരുന്നു കാരണം. പൊലീസ് നിര്‍ദ്ദേശം പാലിച്ച് 1 കിലോമീറ്റര്‍ പോയിട്ടും കടയില്ലാതെ വന്നപ്പോഴാണ് തിരിച്ചെത്തി ഇതേ കടയില്‍ നിന്ന് മരുന്ന് വാങ്ങിയത്. ഇതോടെ നേരത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ അടുത്തേക്കെത്തി തട്ടിക്കയറുകയായിരുന്നു.
Post a Comment
0 Comments