കാസര്‍കോട്: കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപ്പല്‍ എം. രമയുടെ വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം വേണമെന്ന് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ കോളജിലെ മൊത്തം വിദ്യാര്‍ഥികളെ മോശമായ രീതിയില്‍ ചിത്രീകരിക്കാന്‍ ഇടയായിട്ടുണ്ട്. രക്ഷിതാക്കളും പൊതുജനങ്ങളും ആശങ്കയോടെയാണ് വാര്‍ത്തയെ കാണുന്നത്. കാമ്പസിനെ അരാജ്വകത്വവത്കരിക്കാന്‍ വേണ്ടി ഏതെങ്കിലും വിദ്യാര്‍ഥി സംഘടനയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായെന്ന് ബോധ്യപ്പെട്ടാല്‍ ശക്തമായ ഇടപെടലുകള്‍ നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു. സത്യം പുറത്തുകൊണ്ട് വരാന്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാവണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപ്പലിന്റെ വെളിപ്പെടുത്തല്‍; സമഗ്ര അന്വേഷണം വേണം: യൂത്ത് ലീഗ്
12:52:00
0
കാസര്‍കോട്: കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപ്പല്‍ എം. രമയുടെ വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം വേണമെന്ന് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ കോളജിലെ മൊത്തം വിദ്യാര്‍ഥികളെ മോശമായ രീതിയില്‍ ചിത്രീകരിക്കാന്‍ ഇടയായിട്ടുണ്ട്. രക്ഷിതാക്കളും പൊതുജനങ്ങളും ആശങ്കയോടെയാണ് വാര്‍ത്തയെ കാണുന്നത്. കാമ്പസിനെ അരാജ്വകത്വവത്കരിക്കാന്‍ വേണ്ടി ഏതെങ്കിലും വിദ്യാര്‍ഥി സംഘടനയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായെന്ന് ബോധ്യപ്പെട്ടാല്‍ ശക്തമായ ഇടപെടലുകള്‍ നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു. സത്യം പുറത്തുകൊണ്ട് വരാന്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാവണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments