കാസര്‍കോട്: ഹെല്‍ത്ത് കാര്‍ഡിന്റെ പേരിലുള്ള ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക, വിലക്കയറ്റം സൃഷ്ടിക്കുന്ന ഇന്ധന സെസ്സ് പിന്‍വലിക്കുക, ജി.എസ്.ടി വ്യാപാര ദ്രോഹനടപടികള്‍ അവസാനിപ്പിക്കുക, കെട്ടിട നികുതി, വൈദ്യുതി ചാര്‍ജ്, വെള്ളക്കരം എന്നിവയുടെ വര്‍ധനവ് പിന്‍വലിക്കുക, വെട്ടിക്കുറച്ച വ്യാപാരി ക്ഷേമപെന്‍ഷന്‍ പുന:സ്ഥാപിക്കുക, റോഡ് വികസനത്തില്‍ തൊഴില്‍ നഷ്ടമായ വ്യാപാരികള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി 28ന് നടത്തുന്ന സെക്രട്ടറിയേറ്റ് ധര്‍ണയുടെ ഭാഗമായി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ശരീഫ് നയിക്കുന്ന സമരപ്രചാരണ ജാഥ തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും പ്രയാണം തുടങ്ങി.
ജാഥ പോണ്ടിച്ചേരി ട്രേഡേര്‍സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് പി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ സജി, ജില്ലാ വൈസ് പ്രസിഡന്റ് സി.എച്ച് അബ്ദുല്‍ റഹീം, ഹംസ പാലക്കി, മാഹിന്‍ കോളിക്കര, ഗീരിഷ് ചീമേനി, എ. അബ്ദുല്‍ അസീസ്, സി.എച്ച് ശംസുദ്ദീന്‍, കെ.വി ബാലകൃഷ്ണന്‍, തൃക്കരിപ്പൂര്‍ യൂണിറ്റ് സെക്രട്ടറി എ.ജി നൂറുല്‍ അമീന്‍ പ്രസംഗിച്ചു.
Post a Comment
0 Comments