ചട്ടഞ്ചാല്‍: മണ്‍മറഞ്ഞു പോയ മുസ്ലിം ലീഗ് നേതാക്കളുടെ നാമധേയങ്ങളില്‍ പടുത്തുയര്‍ത്തപ്പെട്ട ആസ്ഥാന മന്ദിരങ്ങള്‍ നാനാജാതി മതസ്ഥരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു നല്‍കുന്ന നാടിന്റെ സേവന കേന്ദ്രങ്ങളാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്ലിം ലീഗ് തൈര ശാഖയുടെ ആസ്ഥാന മന്ദിരമായ ശിഹാബ് തങ്ങള്‍ സൗധത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
ഹുസൈനാര്‍ തെക്കില്‍ പതാക ഉയര്‍ത്തി. അബുബക്കര്‍ സിദ്ധീഖ് അര്‍ഷദി തൈര പ്രാര്‍ഥന നിര്‍വഹിച്ചു. ഗ്രീന്‍ സ്റ്റാര്‍ ക്ലബിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയും തൈര മീറ്റ് ഉദ്ഘാടനം മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ കല്ലട്ര അബ്ദുല്‍ ഖാദറും നിര്‍വഹിച്ചു. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി.
സംഘാടക സമിതി ചെയര്‍മാന്‍ ഹുസൈനാര്‍ തെക്കില്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് ഉദുമ മണ്ഡലം, ചെമ്മനാട് പഞ്ചായത്ത ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി. മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി കീഴൂര്‍, സെക്രട്ടറിമാരായ മുഹമ്മദ് കുഞ്ഞി പെരുമ്പള, ഹാരിസ് തൊട്ടി, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കളനാട്, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍, വൈസ് പ്രസിഡന്റുമാരായ ബിയു അബ്ദുല്‍ റഹ്മാന്‍ ഹാജി, കെ.ടി നിയാസ്, സിഎം മുസ്തഫ, സെക്രട്ടറിമാരായ മുഹമ്മദ് കോളിയടുക്കം, സിഎച്ച് മുഹമ്മദ് കുഞ്ഞി, അഫ്‌സല്‍ സീസുളു, യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍, സെക്രട്ടറി മൊയ്തു തൈര പഞ്ചായത്ത് പ്രസിഡന്റ് അബുബക്കര്‍ കടാങ്കോട്, ജനറല്‍ സെക്രട്ടറി നശാത്ത് പരവനടുക്കം, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശംസുദ്ധീന്‍ തെക്കില്‍, എട്ടാം വാര്‍ഡ് മെമ്പര്‍ ടി.പി നിസാര്‍, ദുബൈ കെഎംസിസി പഞ്ചായത്ത് പ്രസിഡന്റ് പിഎം മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, ബഹ്‌റൈന്‍ കെഎംസി മണ്ഡലം വൈസ് പ്രസിഡന്റ് ജാസര്‍ തൈര, ദളിത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കലാഭവന്‍ രാജു, കര്‍ഷക സംഘം മണ്ഡലം പ്രസിഡന്റ് അബ്ബാസ് ബന്താട്, പ്രവാസി ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അഹമ്മദലി മൂടംബയല്‍, മജീദ് ബണ്ടിച്ചാല്‍, അബു മാഹിനബാദ്, ടിടി അഷ്‌റഫ്, മുഹമ്മദ് ബാരിക്കാട്, ഇബ്രാഹിം തുരുത്തി, ഖാദര്‍ കണ്ണമ്പള്ളി, സുലൈമാന്‍ കെഎം, എംകെ അബ്ദുല്‍ ഖാദര്‍ ഹാജി എയ്യള, യൂസുഫ് കൊടവളപ്പ്, നാഫി തൈര, സമീര്‍ അല്ലാമ, ഖലന്തര്‍ തൈര, ഗഫൂര്‍ തൈര, അബുബക്കര്‍ എംസി, അഹമ്മദ് കൊടവളപ്പ്, റഹീം ടിഎസ്, സംബന്ധിച്ചു. ഇശല്‍ നൈറ്റ് മാപ്പിള കലാഗാന മേളയ്ക്ക് ജബ്ബാര്‍ പെര്‍ള, മുഹമ്മദ് കോളിയടുക്കം നേതൃത്വം നല്‍കി.
Post a Comment
0 Comments