കാസര്‍കോട്: കയ്യൂര്‍ ചീമേനിയിലും പെരിയയിലും ഭക്ഷ്യവിഷബാധ. കയ്യൂര്‍ ചീമേനി പഞ്ചായത്ത് പരിധിയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ ചര്‍ദ്ദിയും വയറുവേദനയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ വയറുവേദനയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചില വിദ്യാര്‍ഥികള്‍ ചീമേനി പി.എച്ച്.സിയിലെത്തി. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്‌കൂളുമായി ബന്ധപ്പെട്ടപ്പോഴാണ് നിരവധി വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ വിവിധ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന വിവരം ലഭിച്ചത്. അതേസമയം വ്യാഴാഴ്ച നൂറോളം കുട്ടികള്‍ സ്‌കൂളില്‍ ഹാജരായില്ല. ഇതേതുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നാലു സ്‌ക്വാഡുകള്‍ ആയി വിദ്യാര്‍ഥികളുടെ വീടുകള്‍ സന്ദര്‍ശിച്ചു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളുടെ അസ്വസ്ഥതയെ കുറിച്ച് അറിയുന്നത്.
പെരിയ ഭഗവതി കാവ് ക്ഷേത്ര ഉത്സവ സ്ഥലത്ത് നിന്നും ഭക്ഷണം കഴിച്ചവര്‍ക്കും ഭക്ഷ്യ വിഷബാധയുണ്ടായതായി പരാതി ഉയര്‍ന്നു. ഇതേതുടര്‍ന്ന് 50 ഓളം ജില്ലാ ആശുപത്രിയിലെത്തി. എണ്ണപ്പാറ, പേരിയ സ്വദേശികളായ രവീന്ദ്രന്റെ ഭാര്യ സുധ (41), കൃഷ്ണന്റെ ഭാര്യ മിനി (42), നാരായണന്റെ ഭാര്യ രാധ ( 48) ശ്രീജിത്തിന്റെ ഭാര്യ ശാരീക (28), പ്രസിത (39), മകന്‍ ആദിത്യന്‍ (16), സുരേഷിന്റെ ഭാര്യ സുശീല (48), മകന്‍ വിശ്വനാഥന്‍ (19), മോഹനന്റെ മകള്‍ നവനീത (14), രവീന്ദ്രന്റെ ഭാര്യ ദക്ഷായണി (53), മകള്‍ ശ്വേത (28) ശ്വേതയുടെ ഒന്നര വയസുള്ള മകന്‍ അനിദേവ്, കാഞ്ഞിരപ്പൊയില്‍ സ്വദേശി സുധയുടെ മകള്‍ ആത്മീയ (5) എന്നിവരാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്. മറ്റുള്ളവര്‍ എണ്ണപ്പാറ ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഉത്സവസ്ഥലത്തു നിന്നു ഭക്ഷണവും ഐസ്‌ക്രീം കഴിച്ചവര്‍ക്കാണ് വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതെന്നാണ് പറയുന്നത്. ആരോഗ്യ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.
Post a Comment
0 Comments