കോഴിക്കോട്: കോഴിക്കോട് ബിച്ചില്‍ നടന്ന ഗാനമേളയ്ക്കിടെ യേശുദാസിനേയും ചിത്രയേയും കല്ലെറിഞ്ഞയാള്‍ പോലീസ് പിടിയില്‍. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബേപ്പൂര്‍ മാത്തോട്ടം സ്വദേശി പണിക്കര്‍മഠം എന്‍.വി. അസീസിനെ (56) പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വഴിയോരത്ത് പഴക്കച്ചവടം ചെയ്തുവരുകയായിരുന്നു അസീസ്.
മാത്തോട്ടത്തു നിന്നും മാറി മലപ്പുറം ജില്ലയിലെ മുതുവല്ലൂരില്‍ പുളിക്കല്‍കുന്നത്ത് വീട്ടില്‍ താമസിക്കുന്നതിനിടയിലാണ് അസീസിനെ പിടികൂടിയത്. മാത്തോട്ടത്തെ ഒരു പരിസരവാസി നല്‍കിയ സൂചയുടെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയില്‍ പോലീസ് പരിശോധന നടത്തി വരികയായിരുന്നു. സംഭവം നടന്ന ദിവസം ഒരു പോലീസുകാരന്റെ വയര്‍ലെസ് സെറ്റും നഷ്ടപ്പെട്ടിരുന്നു.
കേസില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ അസീസിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. 1999 ഫെബ്രുവരി 7-ന് ആയിരുന്നു കേസിന്നാസ്പദമായ സംഭവമുണ്ടാകുന്നത്.
Post a Comment
0 Comments