തിരുവനന്തപുരം: ഇന്ധന സെസ് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ . പ്രതിപക്ഷം സമരം നടത്തുന്നതിന്റെ പേരില്‍ ഒരു രൂപ പോലും ഇന്ധന സെസ്‌കുറക്കില്ല. അക്കാര്യം ജനങ്ങളോട് ഉറപ്പിച്ച് പറയാനാണ് തീരുമാനം. പൊതുമേഖലാ സ്ഥാപനങ്ങളെ എക്കാലവും പൊതു ഖജനാവില്‍ നിന്ന് പണം നല്‍കി സംരക്ഷിക്കാനാവില്ലെന്നും എംവി ഗോവിന്ദന്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനുള്ള ഗൂഢാലോചന തന്നെയാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തിക നയം. അതിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ഇടപെടലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും കൂടിയാണ് ഇന്ധനവില ഈ നിലയിലെത്തിച്ചത്”- എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ധന സെസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്താനുള്ള യോഗ്യത പ്രതിപക്ഷത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. 40000 കോടി രൂപയോളം കേന്ദ്രം കേരളത്തിന് നല്‍കാനുണ്ട്.
Post a Comment
0 Comments