ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഭൂകമ്പം കൃത്യമായി പ്രവചിച്ചതോടെ ഡച്ച് ജ്യോതിഷ ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്സ് അതിപ്രശസ്തനായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പുതിയ ജ്യോതിഷ- ശാസ്ത്രശാഖയും ഇതോടെ വൈറലായി മാറിയിരിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ ഭൂകമ്പം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തന്നെ എവിടൊക്കെ അത് സംഭവിക്കുമെന്ന് കൃത്യമായി പ്രവചിച്ചിരുന്നു.
ഇപ്പോള്‍ അദ്ദേഹത്തിന്റെ വാന ജ്യോതിഷത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. അടുത്ത പ്രവചനം ഫ്രാങ്കില്‍ നിന്ന് ഉടനെ പ്രതീക്ഷിക്കുന്നുണ്ട് ഇവര്‍. എന്നാല്‍ ഫ്രാങ്കിന്റെ പുതിയ പ്രവചനം ഏഷ്യന്‍ മേഖലയ്ക്കും, ഇന്ത്യക്കും ഒരുപോലെ ഭയം സമ്മാനിക്കുന്നതാണ്.
ഫ്രാങ്ക് പ്രവചിച്ചത് പോലെ തന്നെ സിറിയയിലും തുര്‍ക്കിയിലും അതിശക്തമായ ഭൂചലനമാണ് ഉണ്ടായത്. ആയിരക്കണക്കിന് ആളുകളാണ് മരിച്ചത്. ഇപ്പോഴും പൂര്‍ണമായ മരണനിരക്ക് ലഭ്യമായിട്ടില്ല. അതേസമയം ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വരാനിരിക്കുന്നത് വലിയ ദുരന്തമാണെന്ന് ഫ്രാങ്ക് പ്രവചിക്കുന്നു. ഭൂകമ്പങ്ങള്‍ ഇന്ത്യയില്‍ സംഭവിക്കാനുള്ള സാധ്യതകളാണ് മുന്നിലുള്ളതെന്ന് ഫ്രാങ്ക് പറയുന്നു. ഇന്ത്യയെ കൂടാതെ പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലും ഭൂകമ്പം നാശം വിതയ്ക്കുമെന്നാണ് ഫ്രാങ്ക് പ്രവചിക്കുന്നത്.
Post a Comment
0 Comments