തൃപ്പൂണിത്തറ: മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവര്‍മാര്‍ക്ക് പൊലീസിന്റെ വക എട്ടിന്റെ പണി, വെള്ളമടിച്ച് വണ്ടിയോടിച്ചതിന് തിങ്കളാഴ്ച രാവിലെ പിടിയിലായ പതിനാറ് ഡ്രൈവര്‍മാരെക്കൊണ്ട് ഇനി മദ്യപിച്ച് വാഹനമോടിക്കില്ലന്ന് ആയിരം തവണ ഇംപോസിഷന്‍ എഴുതിച്ച ശേഷമാണ് ജാമ്യത്തില്‍ വിട്ടത് . ഇന്ന് പുലര്‍ച്ചേ തൃപ്പൂണിത്തുറ ഹില്‍പാലസ് ഇന്‍സ്പ്ടര്‍ വി ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വെള്ളമടിച്ച് വണ്ടിയോടിച്ച 16 ഡ്രൈവര്‍മാരും കുടുങ്ങിയത്്
പിടിയിലായ നാല് പേര്‍ സ്‌കൂള്‍ ബസ് ഓടിച്ചവരും, രണ്ടുപേര്‍ കെഎസ്ആര്‍ടി ബസ് ഡ്രൈവര്‍മാരും 10 പേര്‍ പ്രൈവറ്റ് ബസ് ഡ്രൈവര്‍മാരുാമാണ്. കരിങ്ങാച്ചിറ വൈക്കം റോഡില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. പിടികൂടിയ ഡ്രൈവര്‍മാരെ മാറ്റി പുതിയ ഡ്രൈവര്‍മാരെ വച്ചാണ് വണ്ടിയോടിച്ച് യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചത്.
Post a Comment
0 Comments