കൊച്ചി (www.evisionnews.in): ആണ്‍കുട്ടികളുടെ ചേലാകര്‍മ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. യുക്തിവാദ സംഘടനയായ നോണ്‍ റിലീജിയസ് സിറ്റിസണ്‍സ് ആണ് കോടതിയെ സമീപിച്ചത്. 18 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ ചേലാകര്‍മ്മം അനുവദിക്കരുതെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
മാതാപിതാക്കളുടെ അന്ധമായ മതവിശ്വാസങ്ങള്‍ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കലാണിതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ചേലാകര്‍മ്മം യുക്തിപരമല്ലെന്നും നിയമവിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ പറയുന്നു. ഇത്തരം നടപടികള്‍ കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണം ആണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹര്‍ജി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് അടുത്തയാഴ്ച പരിഗണിക്കും.
Post a Comment
0 Comments