കാസര്‍കോട്: കാസര്‍കോട് ഗവ. ഐ.ടി.ഐ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ പത്താം വര്‍ഷവും മുഴുവന്‍ സീറ്റുകളും എം.എസ്.എഫ്- കെ.എസ്.യു സഖ്യം തൂത്തുവാരി. ആകെയുള്ള ആറു മേജര്‍ സീറ്റുകളില്‍ നാലു സീറ്റുകളില്‍ എം.എസ്.എഫും രണ്ടു സീറ്റുകളില്‍ കെ.എസ്.യുവും വിജയിച്ചു.
ചെയര്‍മാനായി എം.എസ്.എഫിലെ മുഹമ്മദ് ഷാഹിദ് ഇര്‍ഫാനും ജനറല്‍ സെക്രട്ടറിയായി കെഎസ്‌യുവിലെ ജിഷ്ണുവും കെഎസ്‌ഐടിസിയായി എംഎസ്എഫിലെ ഷാനിദ് പടന്നയും ആര്‍ട്സ് സെക്രട്ടറിയായി എംഎസ്എഫിലെ അബ്ദുല്‍ തൈസീറും സ്റ്റുഡന്റ് എഡിറ്ററായി ജസൈറയും സ്പോര്‍ട്സ് ക്യാപ്റ്റനായി കെഎസ്‌യുവിലെ ശ്യാംദാസും തിരഞ്ഞെടുക്കപ്പെട്ടു. സീതാംഗോളി ഗവണ്മെന്റ് ഐ.ടി.ഐ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ആകെയുള്ള ആറ് മേജര്‍ സീറ്റുകളില്‍ നിന്ന് മൂന്ന് സീറ്റുകളില്‍ എം.എസ്.എഫ് ഒറ്റക്ക് വിജയിച്ചു.
Post a Comment
0 Comments