കാസര്‍കോട്: സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നതടക്കമുള്ള പരാമര്‍ശങ്ങളില്‍ മാപ്പു പറഞ്ഞ് കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ എന്‍. രമ. പരാമര്‍ശം കോളേജിലെ മൊത്തം വിദ്യാര്‍ഥികളെ അവഹേളിക്കുന്ന തരത്തിലായതിനാല്‍ ഖേദം പ്രകടിപ്പിക്കുന്നതായി എന്‍. രമ പറഞ്ഞു. വിവാദ പരാമര്‍ശത്തിനെതിരേ വിദ്യാര്‍ഥികള്‍ ജില്ലാ പോലീസ് മേധാവിയെ സമീപിക്കാനൊരുങ്ങവേയാണ് ഖേദപ്രകടനം.
എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ കോളേജില്‍ തോന്നിവാസങ്ങള്‍ നടക്കുന്നെന്ന് അവര്‍ ആരോപിച്ചിരുന്നു. കോളേജില്‍ പഠിക്കുന്നത് ഒരു വിഭാഗം ഗുണ്ടകളാണെന്നും മുന്‍ പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു. 'റാഗിങ്, മയക്കുമരുന്ന്, ഒരു വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മോശമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം കോളേജില്‍ നടക്കുന്നുണ്ട്. അതിനെതിരായി ശക്തമായ നടപടികള്‍ മാത്രമേ ഞാനെടുത്തിട്ടുള്ളൂ. അതുകൊണ്ട് മാത്രമാണ് തനിക്കെതിരേയുള്ള നടപടി' - രമ പറഞ്ഞിരുന്നു. സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍നില്‍ക്കുന്നത് എസ്.എഫ്.ഐക്കാരും മയക്കുമരുന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍നില്‍ക്കുന്നത് എം.എസ്.എഫുകാരുമാണ്. കോളേജില്‍ അഞ്ച് ശതമാനത്തില്‍ താഴെ വരുന്ന കുറച്ച് ഗുണ്ടകളുണ്ട്. അവരാണ് ഈ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നും രമ ആരോപണമുന്നയിച്ചിരുന്നു.
Post a Comment
0 Comments