Type Here to Get Search Results !

Bottom Ad

ഹൊസങ്കടിയില്‍ വീടു കുത്തിത്തുറന്ന് എട്ടു പവന്‍ സ്വര്‍ണം കവര്‍ന്നു


കാസര്‍കോട്: പൊലീസിനെ ഞെട്ടിച്ച് വീണ്ടും കവര്‍ച്ച. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് എട്ടു പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ഹൊസങ്കടി അംഗഡിപ്പദവിലെ ജയപാലന്റെ വീട്ടിലാണ് കവര്‍ച്ച. നാലു ദിവസം മുമ്പ് ജയപാലനും കുടുംബവും കര്‍ണാടകയില്‍ പോയിരുന്നു. ഇന്നലെ ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. മഞ്ചേശ്വരം പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത് അറിയുന്നത്. ആറ് ദിവസത്തിനിടെ പൂട്ടിക്കിടന്ന മൂന്നു വീടുകളാണ് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad