അബുദാബി: അബുദാബി കാസര്‍കോട് ജില്ല കെ.എം.സി.സി കൗണ്‍സില്‍ മീറ്റ് പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ പൊവ്വലിന്റെ അധ്യക്ഷതയില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്നു. സംസ്ഥാന കെഎംസിസി ട്രഷറര്‍ പികെ അഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി സി. ഷമീര്‍, അസീസ് പെര്‍മുദ, സുലൈമാന്‍ കാനക്കോട്, ഇസ്മായില്‍ അഞ്ചില്ലത്ത്, സത്താര്‍ കുന്നംകൈ, അനീസ് മാങ്ങാട്, ഹനീഫ് ചള്ളങ്കയം പ്രസംഗിച്ചു. ഹനീഫ പടിഞ്ഞാറുമൂല സ്വാഗതവും പി.കെ അഷ്റഫ് നന്ദിയും പറഞ്ഞു.
റിട്ടേണിംഗ് ഓഫീസര്‍മാരായ റഷീദ് പട്ടാമ്പിയുടെയും അഷ്‌റഫ് പൊന്നാനിയുടെയും നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഭാരവാഹികളായി അബ്ദുല്‍ റഹ്‌മാന്‍ ഹാജി കാഞ്ഞങ്ങാട് (പ്രസി), പി.കെ അഷ്റഫ് പള്ളങ്കോട് (ജന. സെക്ര), ഉമ്പു ഹാജി പെര്‍ള (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: അഷ്റഫ് ഒളവറ, സുലൈമാന്‍ കാനക്കോട്, ഷമീം ബേക്കല്‍, കെകെ സുബൈര്‍ കാഞ്ഞങ്ങാട്, അബ്ദുല്‍ അസീസ് കിഴൂര്‍, ടിപി മാഹിന്‍ പടന്ന (വൈസ് പ്രസി), ഇസ്മായില്‍ മുഗളി, ഹനീഫ മീത്തല്‍ മാങ്ങാട്, ഷമീര്‍ തായലങ്ങാടി, സത്താര്‍ കുന്നംകൈ, അഷ്റഫ് ഉളുവാര്‍, റാഷിദ് എടത്തോട് (ജോ. സെക്ര).
Post a Comment
0 Comments