കേരളം: കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും വെന്തുമരിച്ചതിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്പ് വെഞ്ഞാറമൂടിലും ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കത്തുന്ന കാറില്‍നിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ 8.30ന് വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍ വലിയ കട്ടയ്ക്കാലിനു സമീപം മൈലക്കുഴിയില്‍ വച്ചായിരുന്നു സംഭവം. നിലയ്ക്കാമുക്ക് മോഹന്‍ വില്ലയില്‍ ലിജോയുടെ സാന്‍ട്രോ കാറാണ് അഗ്‌നിക്കിരയായത്. യാത്രക്കിടെ കാറിന്റെ എന്‍ജിന്‍ ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട റോഡരുകിലുള്ളവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ ഉടന്‍ തീ ആളിപ്പടരുകയായിരുന്നു.
ഉടന്‍ തന്നെ നാട്ടുകാര്‍ വെഞ്ഞാറമൂട് അഗ്‌നിരക്ഷാ നിലയത്തില്‍ വിവരമറിയിച്ചതോടെ അവര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഇതിനോടകം കാറിന്റെ എന്‍ജിന്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ജയദേവന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫിസര്‍മാരായ സെയ്ഫുദ്ദീന്‍, ഷെഫീക്ക്, ഹോം ഗാര്‍ഡുമാരായ അരവിന്ദ്, സജി എന്നിവരടങ്ങിയ സംഘമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
Post a Comment
0 Comments